പോപുലർ ഫിനാൻസിെൻറ തകർച്ച : സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷണത്തിൽ
text_fieldsകോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം അടിയന്തരമായി നിരീക്ഷിക്കണമെന്ന് പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്. ആകർഷക വാഗ്ദാനങ്ങൾ നൽകി നിക്ഷേപകരില്‍നിന്ന് കോടികള്‍ തട്ടിയ ശേഷം പൊളിഞ്ഞ പോപുലര്‍ ഫിനാന്‍സ് മാതൃകയിൽ നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിസർവ് ബാങ്കിെൻറയോ സർക്കാറിെൻറയോ അനുമതി ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും പ്രതിസന്ധിയിലാണെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് പലിശയെക്കാള്‍ രണ്ടു മുതല്‍ അഞ്ചു ശതമാനംവരെ അധികം വാഗ്ദാനം ചെയ്ത് 2000 കോടിയോളം രൂപ പോപുലര്‍ ഫിനാന്‍സ് നിക്ഷേപമായി സ്വീകരിച്ചിരുന്നു.
സമാന പ്രതിസന്ധി നേരിടുന്ന അഞ്ചിലധികം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നോട്ട് നിരോധനവും കോവിഡും മൂലം സാമ്പത്തിക ക്രയവിക്രയങ്ങൾ നിലച്ചതും ഇത്തരം സ്ഥാപനങ്ങളുടെ അടിത്തറ ഇളക്കിയെന്നാണ് റിപ്പോർട്ട്.
നിക്ഷേപകര്‍ക്ക് നല്‍കിയിരുന്ന മാസപ്പലിശ കോവിഡ് കാലത്ത് മുടങ്ങിയതും തിരിച്ചടിയായി. പലയിടത്തും നിക്ഷേപകർ പണം പിൻവലിക്കാൻ എത്തുന്നുണ്ട്. പല സ്ഥാപനങ്ങളും പണം മടക്കി നല്കാന് സാവകാശം ആവശ്യപ്പെടുകയാണ്. സ്വര്‍ണവില കുതിച്ചതോടെ പണയവായ്പയും നിലച്ചു. 2021 മാര്‍ച്ച് 31വരെ സ്വര്‍ണവിലയുടെ 90 ശതമാനം തുക വായ്പയായി നല്കാന് റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നു. ഇതോടെ സ്വകാര്യസ്ഥാപനങ്ങള്‍ മാസപ്പലിശ ഈടാക്കി നല്കുന്ന പണത്തെക്കാള്‍ കൂടുതല്‍ തുക ദേശസാത്കൃത-ഷെഡ്യൂൾഡ് ബാങ്കുകള്‍ സ്വര്‍ണപ്പണയ വായ്പയായി നല്‍കുന്നുണ്ട്.
വാര്‍ഷിക പലിശ ഈടാക്കി ബാങ്കുകള്‍ സ്വര്‍ണവായ്പ നൽകി തുടങ്ങിയതും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് ഭീഷണിയായി. കോടികള്‍ തട്ടിയ ശേഷം പാപ്പര്ഹരജി നൽകി മുങ്ങാൻ ശ്രമിച്ച പോപുലര്‍ ഫിനാന്‍സിെൻറ മാതൃക പിന്തുടരാൻ ശ്രമിക്കുന്ന സ്ഥാപനങ്ങളും രഹസ്യാന്വേഷണ വിഭാഗത്തിെൻറ നിരീക്ഷണത്തിലാണ്.
ഇവരുടെ ഇടപാടുകളും വിദേശയാത്രകളും മറ്റ് ബിസിനസുകളും ശേഖരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖല തകർന്നതും ഇത്തരം സ്ഥാപനങ്ങൾക്ക് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്. സർക്കാർ ലൈസൻസിൽ മാത്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതുസമയത്തും അടച്ചുപൂട്ടുമെന്ന ആശങ്ക ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.