ഗ്രാമപഞ്ചായത്ത് ജീവനക്കാരനെ വീട് കയറി ആക്രമിച്ചതിൽ സഹപ്രവർത്തകരുടെ പ്രതിഷേധം
text_fieldsതിരുവല്ല: ജീവനക്കാരനെ വീട് കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് സി.കെ ബിജുവിനെ വീടുകയറി ആക്രമിച്ച സി.പി.എം പ്രവർത്തകരുടെ നടപടിക്കെതിരെയാണ് ജീവനക്കാർ ഉച്ചക്ക് 2 മണിയോടെ പഞ്ചായത്ത് കവാടത്തിനു മുമ്പിൽ പ്രതിഷേധിച്ചത്.
ഗ്രാമപഞ്ചായത്തിലെ ഫയലുകൾ തീർപ്പാക്കുന്നതിൽ ബിജു കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് പ്രസിഡന്‍റ് കെ.ബി ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ 11 മണിയോടെ തോട്ടപ്പുഴ നെടുമ്പ്രത്ത് മലയിലെ ബിജുവിന്റെ ഭാര്യ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.
ഇതിന് പിന്നാലെ വൈകിട്ട് 7 മണിയോടെ ഒരു സംഘം സി.പി.എം പ്രവർത്തകർ ബിജുവിന്റെ വീട്ടിൽ കടന്നു കയറി ബിജുവിനെയും ഭാര്യ മാതാവിനെയും മർദിച്ചെന്നാണ് ജീവനക്കാരുടെ ആരോപണം. സംഭവത്തിൽ സി.പി.എം പ്രവർത്തകരുടെ ഭീഷണി മൂലം പൊലീസിൽ പരാതി നൽകാൻ കഴിയുന്നില്ലെന്നാണ് ബിജുവിന്‍റെയും ബന്ധുക്കളുടെയും പരാതി.
അതേസമയം, സഹകരണ ബാങ്കിലെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് താനും സഹപ്രവർത്തകരും ബിജുവിന്റെ അയൽവാസിയുടെ വീട്ടിലെത്തിയെന്നും അപ്പോൾ മദ്യലഹരിയിലായിരുന്ന ബിജു അസഭ്യം പറയുകയായിരുന്നുവെന്നും പ്രസിഡന്‍റ് ശശിധരൻ പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.