പൾസർ സുനി: കൂടുതൽ തെളിവ് തേടി പൊലീസ് കോയമ്പത്തൂരിൽ
text_fieldsകോയമ്പത്തൂർ: നടിെയ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽഫോൺ തേടി കേരള പൊലീസിലെ പ്രത്യേകാന്വേഷണ സംഘം കോയമ്പത്തൂരിലെത്തി. നടിയെ ആക്രമിച്ച ശേഷം നഗരത്തിലെ പീളമേട് കാമരാജ് റോഡ് ശ്രീരാം നഗറിലെ മാൻഷൻ ഹൗസിൽ, പ്രതികളായ പൾസർ സുനിയും വി.പി. വിജീഷും ഒളിവിൽ താമസിച്ചിരുന്നു. ഫെബ്രുവരിയിൽ നടന്ന തെളിവെടുപ്പിനിടെ ഇൗ കേന്ദ്രത്തിൽനിന്ന് ഒരു മൊബൈൽഫോണും ടാബ്ലെറ്റും പൊലീസ് കണ്ടെടുത്തിരുന്നു.
ഇൗ മൊബൈൽഫോൺ ആരുടേതാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വിജീഷ് കോയമ്പത്തൂരിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന സമയത്ത് കണ്ണൂർ സ്വദേശിയായ ചാർളിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചിരുന്നു.
ഇൗ പരിചയത്തിെൻറ അടിസ്ഥാനത്തിലാണ് പൾസർ സുനിയും വിജീഷും രണ്ടുദിവസം ഇവിടെ ഒളിവിൽ താമസിച്ചത്. ചാർളിയോടൊപ്പം താമസിക്കുന്ന ഡിണ്ടുഗൽ സ്വദേശി ശെൽവെൻറ പൾസർ ബൈക്കുമായാണ് പ്രതികൾ എറണാകുളത്തെ കോടതിയിലെത്തിയത്. ഫെബ്രുവരി 20നാണ് പൾസർ സുനി കോയമ്പത്തൂരിലെത്തിയത്. ഒറിജിനൽ വിഡിയോ ക്ലിപ്പിങ് അടങ്ങിയ മൊബൈൽഫോൺ ഇവിടെ ആരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് കോയമ്പത്തൂരിലെത്തിയത്. ചാർളി, ശെൽവൻ തുടങ്ങിയവരുമായി പൊലീസിന് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണറിയുന്നത്. അന്വേഷണകാര്യങ്ങൾ തമിഴ്നാട് പൊലീസിനെ ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.