ആവശ്യപ്പെട്ടത് ടവർ ലൊക്കേഷൻ മാത്രം സാധ്യമല്ലാത്തതിനാൽ സി.ഡി.ആർ സ്വീകരിക്കേണ്ടി വന്നു
text_fieldsകൊച്ചി: കോവിഡ് രോഗികളുടെ ഫോൾ കോൾ വിവരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സർക്കാർ ഹൈകോടതിയിൽ രേഖാമൂലം വിശദീകരണം നൽകി. രോഗികളുടെ ടവർ ലൊക്കേഷൻ മാത്രം ലഭ്യമാക്കാനാവുമോയെന്നാണ് മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടതെങ്കിലും പ്രായോഗികമല്ലെന്ന് അറിയിച്ചതിനാലാണ് ഫോൾ കാൾ വിശദാംശങ്ങൾ (സി.ഡി.ആർ) സ്വീകരിക്കേണ്ടി വന്നതെന്ന് സർക്കാർ വിശദീകരിച്ചു. കോവിഡ് പോസിറ്റിവ് ആകുന്നതിന് തൊട്ടു മുമ്പുള്ള 14 ദിവസത്തിനുള്ളിലെ ടവർ ലൊക്കേഷൻ വിവരങ്ങളാണ് ആവശ്യം. എന്നാൽ, ഇത് മാത്രമായി ശേഖരിക്കൽ പ്രാേയാഗികമല്ലെന്ന് മൊബൈൽ കമ്പനികൾ അറിയിച്ചു. മുൻ ദിവസങ്ങളിലെ ടവർ ലൊക്കേഷൻ ലഭ്യമാകാൻ കാൾ വിശദാംശങ്ങൾ സ്വീകരിക്കലല്ലാതെ മാർഗമില്ല. എന്നാൽ, കേന്ദ്ര സർക്കാറിെൻറ മാർഗ നിർേദശങ്ങൾ പാലിച്ചാണ് സി.ഡി.ആർ ഉപയോഗിക്കുന്നത്. രോഗി സന്ദർശിച്ച സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ സി.ഡി.ആർ നശിപ്പിച്ചു കളയും.
13 േകാളമുള്ള േഫാൺ കോൾ വിശദാംശ രേഖയിലെ ഏഴാം കോളത്തിലെ ഫസ്റ്റ് സെൽ ഗ്ലോബൽ ഐഡി മാത്രം പൊലീസ് ഡീകോഡ് ചെയ്താണ് ടവർ െലാക്കേഷൻ അറിയുന്നതെന്ന് സർക്കാർ വ്യക്തമാക്കി. കോവിഡ് രോഗികളുടെ ഫോൺ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. കഴിഞ്ഞ ദിവസം സർക്കാർ വാക്കാൽ നിർദേശം നൽകിയിരുന്നെങ്കിലും രേഖാമൂലം നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.
രോഗവ്യാപനം തടയാനുള്ള മാർഗം സ്വീകരിക്കാൻ സർക്കാറിന് പകർച്ച വ്യാധി തടയൽ നിയമ പ്രകാരം അധികാരമുണ്ട്. പൊലീസാണ് വിവരങ്ങൾ സൂക്ഷിക്കുന്നത്. മൂന്നാമെതാരു കക്ഷിക്കോ അജ്ഞാത ഏജൻസികൾക്കോ വിവരങ്ങൾ ലഭ്യമാകുന്നില്ല. പ്രായോഗികത കുറവായതിനാലാണ് ജി.പി.എസ് ആപ്പ് ഉപയോഗിക്കാത്തത്.
ടവർ ലൊക്കേഷൻ പറയുേമ്പാൾ രോഗിക്ക് താൻ പോയ ആ സ്ഥലത്തെക്കുറിച്ച് ഓർമിച്ച് സമ്പർക്കം പുലർത്തിയവരെക്കുറിച്ചുള്ള ശരിയായ വിവരം നൽകാനാവും. ഇതിെൻറ അടിസ്ഥാനത്തിൽ രോഗി സഞ്ചരിച്ചിടങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നതിലൂടെയും വിവരങ്ങൾ ലഭിക്കും.
വെറും ആശങ്കയുടെ അടിസ്ഥാനത്തിലുള്ളതാണ് ഹരജി. സർക്കാർ തലത്തിൽ നടന്ന ആശയ വിനിമയത്തെ (സി.ഒ.ബി - കമ്യൂണിക്കേഷൻ ബാക്ക്ബോൺ) സർക്കുലർ എന്നാണ് ഹരജിക്കാരൻ വിശേഷിപ്പിച്ചിരിക്കുന്നത്. സി.ഒ.ബി എവിടെനിന്ന് ലഭിച്ചെന്ന് ഹരജിക്കാരൻ വെളിപ്പെടുത്തണമെന്നും സർക്കാറിെൻറ വിശദീകരണത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.