ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ എണ്ണം സ്കൂൾതലത്തിൽ ശേഖരിക്കുന്നു
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ/ ഒാൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ എണ്ണം സ്കൂൾതലത്തിൽ ശേഖരിച്ച് പരിഹാരത്തിന് വിദ്യാഭ്യാസവകുപ്പ് നടപടി തുടങ്ങി. ഇതിനായി മൂന്ന് തലങ്ങളിലുള്ള പ്രവർത്തനങ്ങൾക്ക് നിർദേശം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
പഠനസൗകര്യമില്ലാത്ത ഒേട്ടറെ കുട്ടികളുണ്ടെന്ന വാർത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നടപടി.
സ്കൂൾതലത്തിലും ഉപജില്ല/ വിദ്യാഭ്യാസജില്ലതലത്തിലും ജില്ലതലത്തിലും നടപ്പാക്കേണ്ട കാര്യങ്ങളാണ് ഉത്തരവിൽ നിർദേശിച്ചത്. പഠനസാമഗ്രികൾ, ഡിജിറ്റൽ ക്ലാസുകൾ കാണുന്നതിന് ഇൻറർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, വീട്ടിലെ വൈദ്യുതി ലഭ്യത എന്നിവ സ്കൂൾതലത്തിൽ ഉറപ്പുവരുത്തണം.
സൗകര്യം ലഭ്യമല്ലാത്തവരുടെ വിവരം ജൂൺ നാലിനകം ശേഖരിച്ച് സമഗ്രശിക്ഷ കേരളം നടത്തിയ കണക്കെടുപ്പുമായി കൂട്ടിച്ചേർത്ത് കുട്ടികളുടെ പട്ടിക തയാറാക്കണം.
പഠനസാമഗ്രികൾ ലഭ്യമല്ലാത്തവർക്ക് അവ ലഭ്യമാക്കാൻ ജൂൺ 13 വരെ നീളുന്ന പ്രവർത്തനം സംഘടിപ്പിക്കണം. സ്കൂൾതല പ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു അധ്യാപകനെ നോഡൽ ഒാഫിസറായി ചുമതലപ്പെടുത്തണം. പഠനസൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അവ ലഭ്യമാക്കാൻ സ്കൂൾതലത്തിൽ യോഗം ചേർന്ന് പരിഹാരം കാണണം. ഉപജില്ല, വിദ്യാഭ്യാസ ജില്ല തലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. സ്പോൺസർഷിപ്പിലൂടെ ഉൾപ്പെടെ ഉപകരണങ്ങൾ കണ്ടെത്താൻ ശ്രമിക്കണം.
ഡിജിറ്റൽ ക്ലാസുകളുടെ ലഭ്യത ഉൾപ്പെടെ വിലയിരുത്താൻ എംപവേഡ് കമ്മിറ്റി
തിരുവനന്തപുരം: വിക്ടേഴ്സ് വഴി സംേപ്രഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമാകുന്നത് ഉൾപ്പെടെ വിഷയങ്ങൾ വിലയിരുത്താനും മേൽനോട്ടത്തിനുമായി എംപവേഡ് കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവ്.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി ക്ലാസുകളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പൊതുസമീപനവും ഘടനയും അക്കാദമിക് പ്ലാനിങ്, ക്ലാസെടുക്കാനുള്ള അധ്യാപകരെ നിശ്ചയിക്കലും സജ്ജമാക്കൽ, അക്കാദമികമായ പരിശോധന നടത്താനുള്ള സമിതികളുടെ പ്രവർത്തനം, ക്ലാസുകളുടെ സമയക്രമം നിശ്ചയിക്കലും സംപ്രേഷണവും സാേങ്കതിക സംവിധാനങ്ങൾ, കുട്ടികൾ ക്ലാസുകൾ കാണുന്നുണ്ടെന്ന് ഉറപ്പാക്കൽ, അധ്യാപകരുടെ തുടർപിന്തുണ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്നിവയിൽ മേൽനോട്ടം നടത്തും.
കമ്മിറ്റി രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്ന് ആവശ്യമായ കാര്യങ്ങളിൽ വിലയിരുത്തൽ നടത്തണം. പ്രിൻസിപ്പൽ സെക്രട്ടറിക്ക് പുറമെ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ, കൈറ്റ് സി.ഇ.ഒ, എസ്.എസ്.കെ ഡയറക്ടർ, എസ്.െഎ.ഇ.ടി ഡയറക്ടർ എന്നിവർ എംപവേഡ് കമ്മിറ്റി അംഗങ്ങളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.