അതുതാനല്ലയോ ഇതെന്ന് സംഘികൾക്കാശങ്ക!
text_fieldsഹോട്ടലെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ആയിരക്കണക്കിന് വൃദ്ധന്മാരുടെ ‘മണ്ടൻ ബ ൈഠക്’ ആയിരുന്നുവോ ഇന്നലെ! ആളുമാറി പൊങ്കാലയിടുന്ന സംഘ്പരിവാർ കൂട്ടങ്ങൾ ഇന്നല െയും പതിവ് തെറ്റിക്കാഞ്ഞത് കണ്ടപ്പോൾ തോന്നിയ സംശയമാണിത്. പണ്ട് ഇന്ത്യ റോക്കറ്റ ് വിടുന്നതിനെ കളിയാക്കി ‘വിട്ടത് ശൂന്യാകാശത്തേക്ക്, വീണത് അറബിക്കടലിൽ’ എന്ന് പ റയുംപോലെ. സംഘികൾ ‘സൈബർ കർസേവ’ നടത്താൻ ഉദ്ദേശിച്ചത് തൃശൂർ കലക്ടർ അനുപമയുടെ എഫ്.ബി പേജിലാണ്.
എന്നാൽ, ശരണംവിളികളും തെറിവിളികളും ഭീഷണികളും നിറഞ്ഞത് നടി അ നുപമ പരമേശ്വരെൻറ പേജിലും. പടം നടിയുടേതാണെന്ന് തിരിച്ചറിയാനുള്ള ‘ബുദ്ധി’ ചിലർക്കുണ്ടായി. ‘സിനിമ നടിയുടെ ഫോേട്ടായിട്ടാൽ ഞങ്ങൾ ആളെ തിരിച്ചറിയില്ലെന്ന് കരുതിയോ’ എന്ന് ചോദിച്ച് അവർ ഐ.എ.എസുകാരിയുടെ ‘തന്ത്രം’ പൊളിച്ചടുക്കി കൈയിൽ കൊടുത്തു.
അയ്യപ്പെൻറ പേരുപറഞ്ഞു വോട്ട് അഭ്യർഥിച്ച തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ചതാണ് കലക്ടര്‍ അനുപമയോടുള്ള കട്ടക്കലിപ്പിന് പ്രേകാപനം. ആ പൊങ്കാല പക്ഷേ, തിളച്ചുമറിഞ്ഞത് നടിയുടെ പേജിലാണെന്ന് മാത്രം. അനുപമ പരമേശ്വരന് കലക്ടര്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം മുതൽ മൂന്നുദിവസം െകാണ്ട് സീറ്റ് തെറിപ്പിക്കുെമന്ന ഭീഷണിവരെയുണ്ടായി. ഇത് നടിയുടെ പേജാണെന്ന് വിവരമില്ലാത്തവരാണോ എന്ന ചോദ്യങ്ങളെല്ലാം ശരണം-െതറിവിളികളിൽ മുങ്ങിപ്പോയി. സര്‍ഫ് എക്സലിെൻറ മതസൗഹാര്‍ദ പരസ്യത്തില്‍ പ്രകോപിതരായി മൈക്രോസോഫ്റ്റ് എക്സലിെൻറ പേജിൽ ചെന്ന് ‘അലക്കുപൊടി ബഹിഷ്കരിക്കാൻ’ ആഹ്വാനം ചെയ്തവരാണ്. ‘അതു താനല്ലയോ ഇതെന്ന്’ ആശങ്ക ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
വിവാദങ്ങളുണ്ടാകുേമ്പാൾ അതില്‍ ഉള്‍പ്പെടുന്ന വ്യക്തിക്കും സമാനപേരുള്ള സമൂഹത്തിലെ ഉന്നത പദവിയിലിരിക്കുന്ന ആളുകള്‍ക്കെതിരെയും സൈബര്‍ സംഘികളുടെ ആക്രമണം പതിവാണ്. ഇത് ബുദ്ധിയും ബോധവുമില്ലാതെ നടത്തുന്നതാെണന്ന പരിഹാസം ഉയരുന്നുണ്ടെങ്കിലും ബി.െജ.പി െഎ.ടി സെൽ മനഃപൂർവം നടത്തുന്ന സൈബർ ആക്രമണമാണെന്നും അതിലൂടെ ചീപ്പ് പബ്ലിസിറ്റിയാണ് ലക്ഷ്യമെന്നും പറയുന്നവരുണ്ട്.
അനുപമ ഐ.എ.എസിെൻറ ഔദ്യോഗിക പേജില്‍ കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. അനുപമയുടെ ഭര്‍ത്താവ് ക്രിസ്ത്യാനി ക്ലിന്‍സണ്‍ ജോസഫ് ആണെന്നും അദ്ദേഹം കിച്ചന് ട്രഷര്‍ കറി പൗഡറിെൻറ ഉടമയായതുകൊണ്ടാണ് ഫുഡ് സേഫ്റ്റി കമീഷണര്‍ ആയിരിക്കെ നിറപറ ബ്രാൻഡിനെതിരെ അനുപമ നടപടി സ്വീകരിച്ചതെന്നുമൊക്കെ നീളുന്നു കണ്ടെത്തലുകൾ.
കിച്ചന് ട്രഷര്‍ ഉൽപന്നങ്ങള് ഹിന്ദുക്കള്‍ ബഹിഷ്കരിക്കണമെന്നും ആഹ്വാനമുണ്ട്. അനുപമ ക്രിസ്തുമതം സ്വീകരിച്ച് ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മറ്റൊരാക്ഷേപം. അനുപമ കമ്യൂണിസ്റ്റുകാരി ആയതുകൊണ്ട് നവോത്ഥാന മതിലിൽ പങ്കെടുത്തതിെൻറ ചിത്രവും പങ്കുവെച്ചു ചിലർ. കലക്ടർക്ക് അയ്യപ്പനെതിരായ പാർട്ടി പരിപാടിയിൽ പങ്കെടുക്കാമെങ്കിൽ, സർക്കാറിന് ശബരിമലക്കെതിരെ പി.എസ്.സി ചോദ്യം ചോദിക്കാമെങ്കിൽ, സുരേഷ് ഗോപിക്ക് അയ്യപ്പെൻറ പേരിൽ വോട്ട് ചോദിച്ചുകൂടേയെന്ന രോദനം കേൾക്കാതെ പോകുന്നതെങ്ങനെ അനുപമേ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.