കൊല്ലം കലക്ടർ അരിപ്പ സമരഭൂമി സന്ദർശിച്ചു
text_fieldsകുളത്തൂപുഴ: അരിപ്പ ഭൂസമര പരിഹാരത്തിന്റെ ഭാഗമായി കൊല്ലം കലക്ടർ എൻ. ദേവീദാസ് അരിപ്പ സമര ഭൂമി സന്ദർശിച്ചു. സമരക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലക്കനാണ് കലക്ടർ അരിപ്പയിൽ എത്തിയത്. ഇക്കഴിഞ്ഞ നവംബർ 14 ന് റവന്യൂ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായി കലക്ടർ സമരഭൂമി സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.
കലക്ടറോട് സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അരിപ്പ ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യോൻ വിവരിച്ചു. ഡെപ്യൂട്ടി കലക്ടർ ബീന റാണി, തഹസിൽദാർ അജിത് റോയ്, വില്ലേജ് ഓഫിസർ അഭിലാഷ് തുടങ്ങിയവർ കലക്ടറോടൊപ്പമുണ്ടായിരുന്നു.
ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായി ഇക്കഴിഞ്ഞ നവംബർ 20, 21 തീയതികളിൽ റവന്യൂ ഉദ്യോഗസ്ഥർ സമര ഭൂമി സന്ദർശിച്ച് താമസക്കാരുടെ വിവര ശേഖരണം പൂർത്തിയാക്കിയിരുന്നു. പ്രാഥമിക ഗുണഭോക്തൃ ലിസ്റ്റിൽ സമരക്കാർ നേരത്തെ താമസിച്ച വില്ലേജിൽ ഭൂമിയുടെ വിവരം, ജാതി എന്നിവ അന്വേഷിച്ച് അന്തിമ ലിസ്റ്റ് തയാറാക്കിയതിന് ശേഷം വീണ്ടും മന്ത്രിതല യോഗം ചേർന്ന് വിതരണം ചെയ്യുന്ന ഭൂമിയുടെ അളവ് നിശ്ചയിക്കും. അരിപ്പ ഭൂസമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി കലക്ടർ എൻ. ദേവദാസ് സമര ഭൂമി സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.