ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കാൻ ഉത്തരവ്
text_fieldsമലപ്പുറം: പി.വി അൻവർ എം.എൽ.എ ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ ചീങ്കണ്ണിപ്പാലിയിൽ നിർമിച്ച തടയണ പൊളിച്ചു നീക്കാൻ ഉത്തരവ്. അനധികൃതമായി നിർമിച്ച തടയണ രണ്ടാഴ്ചക്കകം പൊളിച്ചു നീക്കാൻ ദുരന്തനിവരാണ വിഭാഗമാണ് ഉത്തരവിട്ടത്. മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതിറോറിറ്റിയുടെ യോഗത്തിലാണ് തടയണ പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്. ഇതിനായി ജലസേചന വിഭാഗത്തെ ചുമതലപ്പെടുത്തി.
സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തടയണ നിർമിച്ചിരിക്കുന്നതെന്ന് പെരിന്തല്‍മണ്ണ ആര്.ഡി.ഒ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധി സംഘം പ്രദേശം സന്ദർശിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിെൻറ സ്ഥലത്താണ് തടയണ. ഡാം സുരക്ഷ അധികൃതരുടെ അനുമതിയില്ലാതെയാണ് നിർമിച്ചിരിക്കുന്നത്. ഇതിനാൽ സുരക്ഷ എത്രത്തോളമുണ്ടെന്ന് അറിയാൻ നിർവാഹമില്ല. സ്വകാര്യ ഭൂമിയിലാണെങ്കിലും തടയണ നിർമിക്കാൻ ജലസേചന വകുപ്പ് അനുമതി ആവശ്യമാണ്. ഇത് തകർന്നാൽ താഴ് ഭാഗത്ത് താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പൊളിക്കാൻ ഉത്തരവിട്ടത്. രണ്ടാഴ്ചക്കകം തീരുമാനം നടപ്പാക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കും.
തടയണ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് സ്ഥലമുടമയും എം.എൽ.എയുടെ ഭാര്യാപിതാവുമായ അബ്ദുല്ലത്തീഫ് പറഞ്ഞു. എേട്ടക്കർ സ്ഥലത്ത് ഒരേക്കർ വിസ്തൃതിയിലുണ്ടായിരുന്ന കുളം ആഴം കൂട്ടുക മാത്രമാണ് ചെയ്തത്. രണ്ട് കിലോമീറ്റർ താഴെയാണ് താമസക്കാരുള്ളതെന്നും അബ്ദുല്ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.