അട്ടപ്പാടി: േപ്രാജക്ട് ഒാഫിസറായി െഎ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് കലക്ടർ
text_fieldsകൊച്ചി: അട്ടപ്പാടിയിൽ നടപ്പാക്കുന്ന സമഗ്ര പട്ടികവർഗ വികസന പദ്ധതിയുടെ (െഎ.ടി.ഡി.പി) േപ്രാജക്ട് ഒാഫിസറായി െഎ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ശിപാർശ സർക്കാറിന് സമർപ്പിച്ചതായി പാലക്കാട് കലക്ടർ ഹൈകോടതിയെ അറിയിച്ചു. ചുമതല സ്വതന്ത്രമായി നിർവഹിക്കാനാവുന്ന വിധമാകണം േപ്രാജക്ട് ഒാഫിസറുടെ നിയമനമെന്നും ശിപാർശയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് വിശദീകരണപത്രികയിൽ കലക്ടർ പറയുന്നു.
അട്ടപ്പാടിയുമായി ബന്ധപ്പെട്ട് സബ് കലക്ടർ കൈകാര്യം ചെയ്യുന്ന അധികാരങ്ങളെല്ലാം േപ്രാജക്ട് ഒാഫിസർക്ക് കൈമാറണം. പല സംവിധാനങ്ങളുെടയും വികസന പദ്ധതികളുെടയും കൂട്ടായ്മകളുെടയും മേലധികാരി േപ്രാജക്ട് ഒാഫിസറായിരിക്കും.
പട്ടിക ജാതി-വർഗക്കാർക്ക് എതിരായ അതിക്രമങ്ങൾ തടയുന്ന നിയമം നടപ്പാക്കുന്നതിൽ അഗളി ഡിൈവ.എസ്.പിക്കുമേൽ ഒാഫിസർക്ക് നിയന്ത്രണാധികാരമുണ്ടായിരിക്കും.
വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് എക്സൈസ് ഇൻസ്പെക്ടർ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, അഗളി, ഷോളയാർ, പുതൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ശിശു വികസന പദ്ധതി ഒാഫിസർ തുടങ്ങിയവർക്കുമേലും നിയന്ത്രണമുണ്ടാകും. പൊതുതാൽപര്യം മുൻനിർത്തി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും േപ്രാജക്ട് ഒാഫിസർക്ക് നിശ്ചയിക്കാം.
അട്ടപ്പാടിയെ ട്രൈബൽ താലൂക്ക് ആയി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2011ലും ’12ലും പാലക്കാട് കലക്ടർ ലാൻഡ് റവന്യൂ കമീഷണറോട് കത്തിലൂടെ അഭ്യർഥിച്ചിരുന്നെങ്കിലും പുതിയ താലൂക്ക് രൂപവത്കരണത്തിന് സർക്കാർ തലത്തിലാണ് തീരുമാനമുണ്ടാകേണ്ടതെന്ന് കലക്ടർക്കുവേണ്ടി എൽ.ആർ ഡെപ്യൂട്ടി കലക്ടർ എം.കെ. അനിൽകുമാർ നൽകിയ വിശദീകരണപത്രികയിൽ പറയുന്നു. അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗക്കാരുടെ പക്കലുള്ള ഭൂമി കണ്ടെത്തി അവകാശരേഖ നൽകാൻ സർവേക്ക് റവന്യൂ സംഘത്തെ നിയമിക്കാൻ 2013 ഒക്ടോബറിൽ കോടതി ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു.
സർവേ സംഘം രൂപവത്കരിക്കാൻ മറ്റ് ജില്ലകളിൽനിന്നുള്ള ഉദ്യോഗസ്ഥരെയും നിയമിക്കണമെന്ന് 2015ൽ മൂന്നുതവണയും 2018 ജനുവരിയിലും കലക്ടർ ലാൻഡ് റവന്യൂ കമീഷണറോട് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയതായും വിശദീകരണപത്രികയിൽ പറയുന്നു.
അട്ടപ്പാടി മേഖലയിലെ ആദിവാസിപ്രശ്നങ്ങള് ചൂണ്ടിക്കാട്ടിയും വിവിധ ആവശ്യങ്ങളുന്നയിച്ചും തൃശൂരിലെ പൊതുപ്രവര്ത്തകനായ പി.ഡി. ജോസഫ് നല്കിയ ഹരജിയിലാണ് കലക്ടറുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.