'അവർ കുട്ടിക്ക് ഇട്ടിരിക്കുന്ന പേര് 'നവ്ജോത്'. എന്‍റെ അതേ പേര്'; കണ്ണുനിറച്ച അനുഭവം പറഞ്ഞ് തിരുവനന്തപുരം കലക്ടർ
text_fieldsതന്‍റെ ജീവിതത്തിലെ അപൂർവ്വ അനുഭവം പങ്കുവച്ച് തിരുവനന്തപുരം കലക്ടർ നവ്ജോത് ഖോസ. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് കലക്ടർ ആർദ്രമായ അനുഭവം കുറിച്ചിരിക്കുന്നത്. 'ഒരു ഐഎഎസ് ഓഫീസർ എന്ന നിലയിൽ എന്‍റെ കരിയറിലെ സന്തോഷകരമായ ഒരു നിമിഷം നിങ്ങളോട് പങ്കുവെയ്ക്കട്ടെ' എന്നുപറഞ്ഞാണ് കലക്ടറുടെ ഔദ്യോഗിക േഫസ്ബുക്ക് പേജിലെ കുറിപ്പ് ആരംഭിക്കുന്നത്. 'സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന അഭിലാഷത്തോടെ സിവിൽ സർവീസ് പരീക്ഷ പാസ്സാകണമെന്ന് ആഗ്രഹിക്കുന്ന ധാരാളം പേർ നമിക്കിടയിലുണ്ട്'.
'സർവീസിൽ കയറിയതിനു മുതൽ എേന്റയും ആഗ്രഹം അതുതന്നെയാണ്. ഒരു കുടുംബത്തിനെ അവരുടെ ഏറ്റവും നിർണായക സമയത്ത് സഹായിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഞാൻ. മൂന്ന് വർഷത്തെ കാത്തിരുപ്പിനൊടുവിലാണ് ഈ കുടുംബത്തിന് ലോക്ക്ഡൗൺ കാലയളവിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവസരം ലഭിച്ചത്. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ ഉള്ളതു കാരണം അവർക്ക് കുട്ടിയുടെ സംസ്ഥാനത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇങ്ങനെയൊരു നിരാശാജനകമായ സാഹചര്യത്തിലാണ് അവർ സഹായത്തിനായി എന്നെ സമീപിച്ചത്. വിവരങ്ങൾ അന്വേഷിച്ച ശേഷം അവർ പോകുന്ന ജില്ലയിലെ കളക്ടറോട് ഞാൻ സംസാരിക്കുകയും അദ്ദേഹം ഒരു കത്ത് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് കുഞ്ഞിനെ തിരുവനന്തപുരത്ത് സുരക്ഷിതമായി എത്തിക്കുന്നതിനു വേണ്ടി അവർക്ക് സഹായമൊരുക്കാൻ ഞങ്ങൾ എല്ലാവരും കഠിനമായി പരിശ്രമിച്ചു'-കലക്ടർ കുറിച്ചു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഈ കുടുംബം തന്നെ കാണാൻ വന്നതായും കലക്ടർ പറയുന്നു. 'അവർ കുട്ടിക്ക് ഇട്ടിരിക്കുന്ന പേര് 'നവ്ജോത്' എന്നാണ്. എന്‍റെ അതേ പേര്! ഒരു നിമിഷം കണ്ണുനിറഞ്ഞു. എന്‍റെ ഭാഗത്തുനിന്നുണ്ടായ ഒരു ചെറിയ ശ്രമം അവരുടെ ജീവിതത്തിൽ ഇത്ര വലിയ സ്വാധീനം ചെലുത്തുമെന്ന് എനിക്കറിയില്ലായിരുന്നു. ഈ സംഭവം എന്നും എന്റെ ഹൃദയത്തോട് ചേർന്നിരിക്കും. ഈ ഭംഗിയുള്ള ജില്ലയിലുള്ളവർക്ക് വേണ്ടി സേവനം അനുഷഠിക്കാൻ സാധിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു'-എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ആയിരക്കണക്കിന് ലൈക്കും നൂറുകണക്കിന് കമന്‍റും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.