നവകേരള സദസ്സിൽ കലക്ടർമാർക്ക് ഫണ്ട് ചുമതല; ഉത്തരവ് റദ്ദാക്കണമെന്ന ഹരജി ഫയലിൽ സ്വീകരിച്ചു
text_fieldsകൊച്ചി: നവകേരള സദസ്സിന് ഫണ്ട് കണ്ടെത്താനുള്ള ചുമതല ജില്ല കലക്ടർമാർക്ക് നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും തുടർന്നുള്ള നവകേരള സദസ്സ് പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ സിവിൽ സർവിസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നുമാവശ്യപ്പെട്ട് പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ ജോളിമോൻ കാലായിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്.
സർക്കാറടക്കം എതിർകക്ഷികളുടെ വിശദീകരണം തേടിയ കോടതി, വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. 140 നിയമസഭ മണ്ഡലങ്ങളിലും സ്പോൺസർഷിപ്പിലൂടെ ചെലവ് കണ്ടെത്തിയാണ് നവകേരള സദസ്സ് നടത്തുന്നത്. സ്പോൺസർമാരെ കണ്ടെത്താൻ ജനപ്രതിനിധികളുമായും പ്രധാന സർക്കാർ ഉദ്യോഗസ്ഥരുമായും കലക്ടർമാർ ചർച്ച നടത്തണമെന്ന് ഒക്ടോബർ 16ലെ ഉത്തരവിലുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ സ്പോൺസർഷിപ് സംഘടിപ്പിക്കുന്നത് അഖിലേന്ത്യ സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.