മുറിച്ച മരങ്ങളുടെ വില്ലേജ് തിരിച്ച പട്ടിക ശേഖരിക്കാൻ കലക്ടർമാർക്ക് നിർദേശം
text_fieldsതിരുവനന്തപുരം: മരംമുറിക്ക് ഇടയാക്കിയ ഉത്തരവിറക്കുകയും പിൻവലിക്കുകയും ചെയ്ത കാലയളവിനിടെ മുറിച്ച രാജകീയ വൃക്ഷങ്ങളുടെ വിേല്ലജ് തിരിച്ച കണക്ക് റവന്യൂ വകുപ്പ് ശേഖരിക്കുന്നു. ഇത് ലഭ്യമാക്കാൻ ജില്ല കലക്ടർമാരോട് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.
1964ലെ ഭൂമി പതിവ് ചട്ടപ്രകാരം പതിച്ചുകൊടുത്ത ഭൂമിയിൽനിന്ന് അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയ വിഷയത്തിൽ ബന്ധപ്പെട്ട ജില്ല കലക്ടർമാരിൽനിന്ന് വിവരം ശേഖരിച്ച് ഒരാഴ്ചക്കകം ലഭ്യമാക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ലാൻഡ് റവന്യൂ കമീഷണർക്ക് അയച്ച കത്തിൽ നിർദേശിക്കുന്നു.
വിവാദ സർക്കുലർ ഇറങ്ങിയ 2020 മാർച്ച് 11 മുതൽ 2021 ഫെബ്രുവരി രണ്ടുവരെ വില്ലേജ് ഒാഫിസുകളിൽ സൂക്ഷിച്ചിട്ടുള്ള രാജകീയ വൃക്ഷങ്ങളുടെ രജിസ്റ്ററിൽ രേഖപ്പെടുത്തിയതും 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം അനുവദിച്ച സമയത്ത് നിലവിലുണ്ടായിരുന്നതുമായ തേക്ക്, കരിമരം, ഇൗട്ടി, ചന്ദനം (രാജകീയ വൃക്ഷങ്ങൾ) എന്നിവയോ സർക്കാറിലേക്ക് നിക്ഷിപ്തമാക്കിയ മറ്റ് മരങ്ങളോ മുറിച്ചിട്ടുണ്ടോയെന്ന് അറിയിക്കണം. മുറിച്ച മരങ്ങളുടെ വില്ലേജ് തിരിച്ച കണക്കുകൾ ഒാരോ മരങ്ങളുടെയും അളവ് സഹിതം ലഭ്യമാക്കണം.
പട്ടയം അനുവദിച്ച തീയതിക്കുശേഷം കിളിർത്ത രാജകീയ വൃക്ഷങ്ങൾ മുറിച്ചെങ്കിൽ അതിെൻറ കണക്കും ഉൾപ്പെടുത്തണം. 1964ലെ ഭൂമി പതിവ് ചട്ടങ്ങളല്ലാതെ മറ്റേതെങ്കിലും ചട്ടങ്ങൾ പ്രകാരം അനുവദിച്ച ഭൂമിയിൽനിന്ന് തേക്ക്, കരിമരം, ഇൗട്ടി, ചന്ദനം മരങ്ങളോ നിക്ഷിപ്തമാക്കിയ മറ്റേതെങ്കിലും മരങ്ങളോ മുറിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് കണക്കെടുക്കണം.
വിവിധ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം അനുവദിച്ച പട്ടയഭൂമികളിൽ പട്ടയം അനുവദിച്ച തീയതിക്കുശേഷമുണ്ടായ രാജകീയ വൃക്ഷങ്ങളുടെ വിവരം രജിസ്റ്റിൽ ചേർത്തിട്ടില്ലെങ്കിൽ അത് ഒരാഴ്ചക്കകം ചെയ്യണം.
ആരോപണ മുനയിൽ: നേതൃയോഗം വിളിച്ച് സി.പി.െഎ
തിരുവനന്തപുരം: മരം മുറി വിവാദത്തിൽ പാർട്ടി മുൻമന്ത്രിമാർ ആരോപണമുനയിലായ സാഹചര്യത്തിൽ സംസ്ഥാന നേതൃയോഗം വിളിച്ച് സി.പി.െഎ. 23ന് എം.എൻ സ്മാരകത്തിൽ നേരിട്ടാണ് യോഗം. മരംമുറി സർക്കുലറിലും പിന്നീട് ഇറങ്ങിയ വിവാദ ഉത്തരവിലും റവന്യൂവകുപ്പിന് പിഴവില്ലെന്ന വാദമാണ് മുൻ റവന്യൂ മന്ത്രിയും നിലവിലെ വകുപ്പ് മന്ത്രിയും സംസ്ഥാന െസക്രട്ടറിയും സ്വീകരിച്ചിരിക്കുന്നത്.
ഉത്തരവ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തു, സർക്കാറിെൻറ രാഷ്ട്രീയ തീരുമാനം തുടങ്ങിയ വാദങ്ങളാണ് മന്ത്രിമാരും സി.പി.െഎ നേതൃത്വവും ആവർത്തിക്കുന്നത്. വിഷയത്തിൽ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ഒൗദ്യോഗിക നിലപാട് എടുക്കുകയും താേഴത്തട്ടിൽ വിശദീകരിക്കുകയും ചെയ്യേണ്ടത് സി.പി.െഎക്ക് പ്രധാനമാണ്. 21ന് എൽഡിഎഫ് നേതൃയോഗവും ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.