ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിങ് വരുന്നു
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാനതലത്തിലും റാങ്കിങ് നടപ്പാക്കുന്നു. കേന്ദ്രമാനവശേഷിമന്ത്രാലയം നടപ്പാക്കിയ നാഷനൽ ഇൻസ്റ്റിറ്റ്യൂട് ട് റാങ്കിങ് ഫ്രെയിംവർക്ക് (എൻ.െഎ.ആർ.എഫ്) മാതൃകയിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷ ൻ റാങ്കിങ് െഫ്രയംവർക്ക് സംവിധാനമാണ് നടപ്പാക്കുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിൽ നാക് മാതൃകയിൽ നിലവിൽ വരുന്ന സ്റ്റേറ്റ് അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ സെൻററിനോട് (സാക്) ബന്ധപ്പെടുത്തിയായിരിക്കും റാങ്കിങ് സംവിധാനവും പ്രവർത്തിക്കുക. നാക് ഗ്രേഡിങ് നൽകുന്നതിന് സമാന്തരമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘സാക്’ ഗ്രേഡിങ് നൽകും. മൂന്ന് തലത്തിലുള്ള ഗ്രേഡിങ് ആയിരിക്കും ‘സാക്’ നൽകുക. ഇത് അടിസ്ഥാനമാക്കിയായിരിക്കും റാങ്കിങ്. നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ പിന്തുടരുന്ന മാനദണ്ഡം അടിസ്ഥാനപ്പെടുത്തിയായിരിക്കും ഒരു ഗ്രേഡിങ്ങും സ്കോറും. ആയിരം പോയൻറ് സ്കെയിലിൽ ആയിരിക്കും ഗ്രേഡിങ്.
സംസ്ഥാനത്തെ പ്രത്യേകത കൂടി കണക്കിലെടുത്ത് ‘സാക്’ സ്വന്തമായി രൂപവത്കരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും രണ്ടാമത്തെ ഗ്രേഡിങ്ങും സ്കോറും. ഇത് മുന്നൂറ് പോയൻറ് സ്കെയിലിൽ ആയിരിക്കും. ‘നാക്’, ‘സാക്’ ഗ്രേഡിങ്ങിൽ ലഭിച്ച സ്കോറുകൾ ഒന്നിച്ച് പരിഗണിച്ച് നൽകുന്ന നാക്-സാക് കോംബോ സ്കോറും ഗ്രേഡിങ്ങും ആയിരിക്കും മൂന്നാമത്തെ രീതി. നാക്-സാക് കോംബോ സ്കോറും ഗ്രേഡിങ്ങും പരിഗണിച്ചായിരിക്കും റാങ്ക് നിശ്ചയിക്കുക. സർവകലാശാലകളും സർക്കാർ-എയ്ഡഡ് കോളജുകളും സ്വാശ്രയ കോളജുകളും ‘സാക്’ ഗ്രേഡിങ്ങിെൻറ പരിധിയിൽവരും.
സ്ഥാപനത്തിൽ പ്രവേശനം നേടുന്ന ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, ഇൗ വിഭാഗങ്ങൾക്ക് അധ്യാപക, അനധ്യാപക ജീവനക്കാരിലുള്ള പ്രാതിനിധ്യം, വിദ്യാർഥികളിലും ജീവനക്കാരിലുമുള്ള സ്ത്രീപ്രാതിനിധ്യം, ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം തുടങ്ങിയവ ഗ്രേഡിങ്ങിൽ സൂചകങ്ങളായി പ്രത്യേകം പരിഗണിക്കും. കാമ്പസിലെ വിദ്യാർഥികളുടെ സംഘടനസ്വാതന്ത്ര്യവും വിദ്യാർഥി യൂനിയൻ പ്രവർത്തനവും സംസ്ഥാനതല ഗ്രേഡിങ്ങിൽ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.