Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളജിന് അഫിലിയേഷൻ:...

കോളജിന് അഫിലിയേഷൻ: ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വി.സിയും രജിസ്ട്രാറും നേരിട്ട്​ ഹാജരാകണം -ഹൈകോടതി

text_fields
bookmark_border
കോളജിന് അഫിലിയേഷൻ: ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വി.സിയും രജിസ്ട്രാറും നേരിട്ട്​ ഹാജരാകണം -ഹൈകോടതി
cancel

കൊച്ചി: കണ്ണൂരിലെ മലബാർ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള കോളജിന് അഫിലിയേഷൻ നൽകണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട്​ ഹാജരായി കാരണം ബോധിപ്പിക്കണമെന്ന് ഹൈകോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് ഉത്തരവ്.

സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളജിന് അഫിലിയേഷൻ നൽകുന്നില്ലെന്ന് ആരോപിച്ച് ട്രസ്റ്റ് മാനേജ്മെന്റ് നൽകിയ ഹരജിയിൽ അഫിലിയേഷൻ നൽകാൻ നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനു ശേഷവും ഉത്തരവ്​ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വത്സൻ മഠത്തിൽ നൽകിയ കോടതിയലക്ഷ്യ ഹരജിയാണിലാണ് ഇപ്പോഴത്തെ നിർദേശം.

ഹരജി വീണ്ടും പരിഗണിക്കുന്ന ഡിസംബർ ഒമ്പതിനകം ഉത്തരവ്​ നടപ്പാക്കിയില്ലെങ്കിൽ രജിസ്ട്രാർ പ്രഫ. ജോബി കെ. ജോസ്, വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർ നേരിട്ട്​ ഹാജരാകണമെന്നാണ് നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur university
News Summary - college affiliation order by highcourt
Next Story