ആത്മഹത്യാ പ്രതിരോധ ദിനം: കോളജ് തല ആത്മഹത്യ പ്രതിരോധ സ്‌ക്വാഡ് രൂപവൽകരിച്ചു
text_fieldsകോഴിക്കോട്: വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ആത്മഹത്യകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 42 കോളജുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികളുടെ സ്‌ക്വാഡ് രൂപീകരിച്ചു.
ആത്മഹത്യ പ്രവണതയുള്ളവരെ പ്രാഥമിക ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും ഉത്തരവാദപ്പെട്ടവരുമായി ബന്ധപ്പെടുത്താനും വേണ്ട പരിചരണം ഉറപ്പാക്കുന്നതിന് സഹായിക്കുന്നതാണ് പ്രത്യേകം പരിശീലനം നേടിയ സ്‌ക്വാഡ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം ഇൻക്യുബേഷൻ, ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിസണിങ് കമ്യൂണിറ്റി, സൈലൻസ്ഡ് ഇമോഷൻസ് എന്നിവരുടെ സംയുക്തത്തിലാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിൽ കോഴിക്കോട് സി.എസ്.ഐ ഹാളിൽ വെച്ച് വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും സ്ക്വാഡ് രൂപീകരിക്കുകയും ചെയ്തത്.
ആത്മഹത്യ പ്രവണതയുള്ളവരെ തിരിച്ചറിയാനും അവർക്ക് പ്രഫഷണൽ സഹായം ലഭ്യമാക്കാനും കഴിയുകയാണെങ്കിൽ വലിയതോതിൽ ആത്മഹത്യ മരണങ്ങൾ കുറക്കാൻ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. പരിശീലന പരിപാടി മനഃശാസ്ത്രജ്ഞൻ ഡോ. അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചിൽ നടന്ന പൊതുജന ബോധവത്കരണ പരിപാടിയില്‍ നൂറോളം വളണ്ടിയര്‍മാർ ആത്മഹത്യ പ്രതിരോധ സന്ദേശം നൽകി. തുടർന്ന് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് മനുഷ്യ ചങ്ങല തീര്‍ത്തു. പരിപാടികള്‍ക്ക് റസീം ഹാറൂൺ, ഹാഷിർ ഷഹീം, ഷഹല്‍, ജുനൈദ് റഫീഖ് എന്നിവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.