കോളജ് വിദ്യാർഥികൾ വിനോദയാത്രക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയും
text_fieldsതിരുവനന്തപുരം : കോളജ് വിദ്യാർഥികൾ വിനോദയാത്രക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം. സംസ്ഥാനത്ത് വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ വിനോദയാത്രക്കായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കോൺട്രാക്ട് കാര്യേജ് വാഹനങ്ങളാണ് ബുക്ക് ചെയ്ത് ഉപയോഗിക്കുന്നത്.
എന്നാൽ, ചിലസ്ഥാപനങ്ങളിലെ വിദ്യാർഥികൾ അനധികൃതമായി രൂപമാറ്റം വരുത്തിയും ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചും കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ വിനോദയാത്രക്ക് ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം വാഹനങ്ങൾ അപകടത്തിൽപെടുന്നു. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും ഹൈക്കോടിയുടെ നിർദേശം നിലവിലുണ്ട്.
അതിനാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ വിനോദയാത്രക്ക് നിയമാനുസൃതം സർവീസ് നടത്തുന്നതും അനാവശ്യ രൂപമാറ്റം വരുത്താത്ത കോൺടാക്ട് കാര്യേജുകൾ മാത്രമേ ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. വിനോദയാത്രക്ക് രക്ഷാകർത്താക്കളുടെ അറിവോ സമ്മതമോ അനിവാര്യമാണെന്ന് ഉറപ്പുവരുത്തുവാനും ബന്ധപ്പെട്ട സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകണം.
വിനോദ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസർ അല്ലെങ്കിൽ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസർമാരെ അറിയിക്കണമെന്നും ഹയർ സെക്കൻററി, മെഡിക്കൽ, സാങ്കേതിക, ഉന്നത വിദ്യാഭ്യാസ ഡയറക്ടർമാർക്ക് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.