മാന്യമായഏതുവേഷവും ധരിക്കാം; കോളജ് അധ്യാപകർക്ക് ഡ്രസ് കോഡ് വേണ്ട
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗകര്യപ്രദവും മാന്യവുമായ ഏതുവസ്ത്രം ധരിച്ചും അധ്യാപകർക്ക് പ്രവർത്തിക്കാമെന്ന് സർക്കാർ ഉത്തരവ്. ഒരാളുടെ വ്യക്തിപരമായ കാര്യമായ വസ്ത്ര-ധാരണ രീതിയിൽ ചില വിദ്യാഭ്യാസ സ്ഥാപന മേധാവികളും മാനേജ്മെൻറും അകാരണമായി ഇടപെടുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണ് ഉത്തരവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിർബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു.
പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഡ്രസ് കോഡിൽ കാലാനുസൃതമല്ലാത്ത പിടിവാശികൾ അടിച്ചേൽപിക്കുന്നതായി അധ്യാപകരുടെ പരാതിയുണ്ട്. അധ്യാപികമാർ സാരി ധരിച്ച് ജോലിചെയ്യണമെന്ന വിധത്തിലുള്ള ഒരുനിയമവും നിലവിലില്ല. കാലഹരണപ്പെട്ട സദാചാര ആശയങ്ങളുമായി അധ്യാപികമാരുടെ മേൽ അനാവശ്യ അധികാരം ചെലുത്തുന്നത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.