കോളജ് അധ്യാപകരുടെ ജോലി ഭാരം: സമഗ്ര നിയമത്തിന് സർക്കാർ സമിതി
text_fieldsതിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ ജോലി ഭാരം തിട്ടപ്പെടുത്താൻ നാലംഗ സമിതിയെ നിയമിച്ചു. കോളജ് വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ കൺവീനറായ സമിതിയിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, പ്രവേശന പരീക്ഷ മുൻ കമീഷണർ ബി.എസ്. മാവോജി, കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ഇൻ കേരള മേധാവി ഡോ. കെ. രാജൻ എന്നിവർ അംഗങ്ങളുമാണ്. കോളജ് അധ്യാപകരുടെ ജോലി ഭാരം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഉത്തരവുകളും സർവകലാശാലാ ചട്ടങ്ങളും യു.ജി.സി െറഗുലേഷനും നിലവിലുണ്ട്. ഇവ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ജോലി ഭാരം തിട്ടപ്പെടുത്തുന്നതും പുതിയ തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ചും ഒേട്ടറെ പരാതികളും കേസുകളും തീർപ്പാകാതെ കിടക്കുന്നതിനാലാണ് സമഗ്രമായ ഉത്തരവിറക്കാൻ ലക്ഷ്യമിട്ട് സമിതിയെ നിയമിച്ചത്. സർവകലാശാലാ ചട്ടങ്ങളിൽ ഭേദഗതി ആവശ്യമുണ്ടെങ്കിൽ അതുസംബന്ധിച്ച ശിപാർശയും സ്പെഷൽ റൂൾസിൽ ഭേദഗതി ആവശ്യമുണ്ടെങ്കിൽ അക്കാര്യവും സമിതി നിർദേശിക്കണം.
അധ്യാപകരുടെ പ്രമോഷന് യു.ജി.സി നിർദേശിക്കുന്ന അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ (എ.പി.െഎ) പരാതിക്കിടവരാത്തവിധം നടപ്പാക്കുന്നതിനെക്കുറിച്ചും ശിപാർശ നൽകണം. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.