കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടം: പ്രിൻസിപ്പൽ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി ആർ. ബിന്ദു
text_fieldsതിരുവനന്തപുരം: സർവകലാശാലയുമായി ബന്ധപ്പെട്ട മുഴുവൻ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മ പരിശോധന നടത്തുമെന്ന ഗവർണറുടെ അഭിപ്രായപ്രകടനത്തിന് മറുപടിയുമായി മന്ത്രി ആർ. ബിന്ദു. വിദ്യാർഥിയുടെ അഭിപ്രായം കേട്ട് പ്രിൻസിപ്പൽ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
സർവ്വകലാശാലകളിൽ സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂണിയനുകൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അനുഭവമാണ് കോളജുകളിൽ ഉള്ളത്. മറിച്ചുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇക്കാര്യത്തിൽ കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട വിഷയത്തിൽ യൂണിയന്റെ ബലത്തിൽ പലരും നിയമം കൈയ്യിലെടുക്കുകയാണെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. ഭീകരമായ അവസ്ഥയാണിത്. കേരളത്തിൽ നിയമലംഘനം തുടർച്ചയാവുകയാണെന്നും ഗവർണർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.