യൂനിവേഴ്സിറ്റി കോളജ് രണ്ട് ദിവസത്തിനകം തുറക്കും
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വധശ്രമകേസിൽ ഉൾപെട്ട വിദ്യാർഥികളുടെ റീ അഡ്മിഷൻ അനുവദിക്കില്ലെന്ന് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.കെ സുമ. പരീക്ഷകൾക്ക് യൂണിവേഴ്സിറ്റി കോളേജ് സെന്‍റർ ആക്കരുതെന്ന് സർക്കാറിനോട് ആവശ്യപ്പെടും.
രണ്ട് ദിവസത്തിനകം യൂനിവേഴ്സിറ്റി കോളേജ് തുറക്കുമെന്നും ഉപ ഡയറക്ടർ അറിയിച്ചു. യൂണിയന്‍റെ മുറി ക്ലാസ് മുറിയാക്കി മാറ്റിയിട്ടുണ്ട്. ക്യാംപസിൽ ബാനറുകൾ, കൊടികൾ, ചുവരെഴുത്ത് എല്ലാം നീക്കം ചെയ്യും. ഇനി ക്യാംപസിൽ എന്ത് സ്ഥാപിക്കണമെങ്കിലും പ്രിൻസിപ്പലിന്‍റെ മുൻകൂർ അനുമതി വേണം. യൂണിയൻ ഓഫീസിൽ നിന്ന് ഉത്തര കടലാസ് കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ സീൽ വ്യാജമാണ്.
അതേസമയം, താൻ പരിശോധിച്ചിട്ട് പോകുന്നതുവരെ ഉത്തരക്കടലാസ് ഉണ്ടായിരുന്നില്ല. ഇതിന് പിന്നിൽ ദുരൂഹതയുണ്ട്. യൂണിയൻ ഓഫീസ് വൃത്തിയാക്കാൻ ചുമതലപ്പെട്ടവർ ഉത്തരക്കടലാസ് വെച്ചതാകാം. അനധ്യാപകരായ മൂന്ന് പേരെ സ്ഥലം മാറ്റാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനോട് റിപ്പോർട്ടും ആവശ്യപ്പെട്ടുവെന്നും ഉപ ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.