ഉപജില്ല കലോത്സവ സമ്മാന വിതരണത്തിനിടെ സദസിൽ പടക്കം പൊട്ടി, അധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ല്
text_fieldsപാലക്കാട്: മണ്ണാർകാട് ഉപജില്ല കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ല്. ആഹ്ലാദ പ്രകടനത്തിനിടെ സദസിനിടയിലേക്ക് പടക്കമെറിഞ്ഞതാണ് സംഘർഷത്തിന് വഴിവെച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ആളുകൾക്കെതിരെ മണ്ണാർകാട് പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി 10 മണിയോടെ മണ്ണാർകാട് ഡി.എച്ച്.എസ്.എസിലാണ് സംഭവം നടന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായ എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെയും കല്ലടി സ്കൂളിലെയും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് അഹ്ലാദപ്രകടനം നടത്തിയത്. ഇതിനിടെ, എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ അശ്രദ്ധമായി പടക്കം പൊട്ടിക്കുകയും ഇവ സദസിൽ ചെന്ന് വീഴുകയുമായിരുന്നു.
ഇതോടെ, പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനങ്ങൾ നടത്തരുതെന്ന് ഡി.എച്ച്.എസ്.എസ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് വാക്കുതർക്കത്തിന് വഴിവെച്ചു. വിദ്യാർഥികളും രക്ഷിതാക്കളും വിഷയം ഏറ്റുപിടിച്ചതോടെ സംഘർഷമുണ്ടാവുകയും പൊലീസ് ലാത്തി വീശുകയുമായിരുന്നു. കല്ലേറിൽ ഒരു അധ്യാപകനും രണ്ട് വിദ്യാർഥികൾക്കും പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.