കൊളംബോ സ്ഫോടന പരമ്പര: റസീനയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ സ്ഫോടനപരമ്പരയിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേ ശിനി റസീനയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാെണന്ന് മുഖ്യമന്ത് രി പിണറായി വിജയൻ അറിയിച്ചു. ഇവരുടെ ബന്ധുക്കളുമായും ഹൈകമീഷണർ ഓഫിസുമായും നോർക്ക അധികൃതർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. റസീനയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ശ്രീലങ്കയിലെ സ്ഫോടന പരമ്പരകള്‍ അതിദുഃഖകരവും പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. ഈസ്റ്റര്‍ പോലെ ശ്രദ്ധേയമായ ഒരു ദിവസത്തിലാണ് ഒട്ടനവധിയാളുകളുടെ മരണത്തിനിടയാക്കിയ ദുരന്തം ഉണ്ടായത് എന്നത് ഇതിനു പിന്നിലെ വര്‍ഗീയ അസഹിഷ്ണുതകളിലേക്കു കൂടി വിരല്‍ചൂണ്ടുന്നു. ഇത്തരം അസഹിഷ്ണുതകളില്‍നിന്ന് രാജ്യങ്ങളെയും ജനങ്ങളെയും മോചിപ്പിക്കേണ്ടതിെൻറ ആവശ്യകതക്ക് അടിവരയിടുന്നുണ്ട് ഈ ദാരുണ സംഭവം. അങ്ങേയറ്റം ദുഃഖകരമായ ഈ സംഭവത്തില്‍ വേദനിക്കുന്ന മുഴുവന്‍ ആളുകളുടെയും മനസ്സിനോടൊപ്പം നില്‍ക്കുന്നു. ഈ ഭീകരകൃത്യത്തെയും അതിെൻറ പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ഗീയ തീവ്രവാദ താല്‍പര്യങ്ങളെയും അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലോകവ്യാപകമായിതന്നെ ജാഗ്രത ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.