ഊരും കോളനിയും സങ്കേതവും വേണ്ട; പകരം നഗർ, ഉന്നതി, പ്രകൃതി എന്നിവ മതിയെന്ന് കെ. രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം : കോളനി, സങ്കേതം, ഊര് എന്ന പേര് ഒഴിവാക്കി ഉത്തരവിട്ട് കെ. രാധാകൃഷ്ണൻ എം.പി മന്ത്രി സ്ഥാനം രാജിവെച്ചു. പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളെ "കോളനി," "സങ്കേതം", "ഊര്" എന്നീ പേരുകളിലാണ് നിലവിൽ അഭിസംബോധന ചെയ്യുന്നത്. ഈ പേരുകളിൽ അവമതിപ്പിന് കാരണമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ പേരുകൾക്ക് പകരം കാലാനുസൃതമായി നാമകരണം നടത്തുന്നതാണ് ഉചിതം എന്ന് പട്ടികജാതി ഡയറക്ടർ ശിപാർശ ചെയ്തു.
പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളെ "കോളനി," "സങ്കേതം", "ഊര്" എന്നീ പേരുകൾക്ക് പകരമായി "നഗർ", "ഉന്നതി", "പ്രകൃതി" മുതലായ പേരുകളോ, ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാമെന്നാണ് ഉത്തരവ്.
ഇത്തരം പ്രദേശങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകുന്നത് പല സ്ഥലത്തും തർക്കങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതിനാൽ വ്യക്തികളുടെ പേരുകൾ പരമാവധി ഒഴിവാക്കണം. എന്നാൽ നിലവിൽ വ്യക്തികളുടെ പേര് നൽകിയിട്ടുള്ള സ്ഥലങ്ങളിൽ അത് തുടരാമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.