ഇ എം എസ് -എ.കെ.ജി അനുസ്മരണം നടത്തി
text_fieldsതിരുവനന്തപുരം: ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും സി.പി.എമ്മിന്റെയും നേതാക്കളായ ഇ.എം.എസിന്റെയും എ.കെ.ജിയും അനുസ്മരണ ദിനാചരണത്തിന് തുടക്കം. വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇ.എം.എസ് ദിനത്തിനോടനുബന്ധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ നടന്നു.
തിരുവനന്തപുരം എ.കെ.ജി സെൻററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദ്രൻ പതാക ഉയർത്തി. നിയമസഭക്ക് മുന്നിലുള്ള ഇ.എം.എസ് പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ, എം.എ ബേബി എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനടത്തി. എൽ.ഡി.എഫ് സ്ഥാനാർഥികളായ വി ജോയ്, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരും പുഷ്പാർച്ചന നടത്തി.
സി.പി.എം ജില്ലാ ആക്ടിങ് സെക്രട്ടറി സി. ജയൻബാബു അധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാർ, സി.പി.എം-എൽ.ഡി.എഫ് നേതാക്കൾ, പ്രവർത്തകർ, ഇ.എം.എസിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവരടക്കം വൻ ജനാവലി പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.