കെ.എസ്.ആർ.ടി.സി പാർസൽ സർവിസിന് തുടക്കം
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി പാർസൽ സർവിസ് ആദ്യ പരീക്ഷണം കോഴിക്കോട്ട്് തുടങ്ങി. ടിക്കറ്റിതരവരുമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമാണ് പുതിയ നീക്കം. കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക് എന്ന പേരിലാണ് ചരക്കുസേവനം.കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാർസലുകൾ കൈകാര്യം ചെയ്യുന്ന വിഭാഗം ആരംഭിച്ച് ചരക്കുകടത്ത് സേവന മേഖലയിലേക്കും പ്രവേശിക്കുകയാണെന്ന്് ബന്ധപ്പെട്ടവർ അറിയിച്ചു.
കോവിഡ് 19െൻറ ഭാഗമായി സർക്കാർ എല്ലാ റേഷൻകാർഡ് ഉടമകൾക്കും വിതരണം ചെയ്യുന്ന അതിജീവന കിറ്റുകളുടെ വിതരണത്തിന് സെപ്ലെകോക്ക്് പ്രതിമാസവാടകക്ക്് വാഹനങ്ങൾ അനുവദിച്ചാണ് ലോജിസ്റ്റിക് സർവിസിന് തുടക്കംകുറിക്കുന്നത്.
പ്രതിമാസം 1,25,000 രൂപക്ക് അഞ്ചു വാഹനങ്ങളാണ് സപ്ലൈകോ വാടകക്ക് എടുക്കുന്നത്. പരമാവധി 2500 കി.മീ. ദൂരത്തിനാണ് ഈ വാടക. ഇതിൽ അധികരിക്കുന്ന ഓരോ കി.മീറ്ററിനും 50 രൂപയാണ് അധിക വാടക. കേരള പബ്ലിക് സർവിസ് കമീഷൻ, വിവിധ യൂനിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവയുടെ ചോദ്യപേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും ജി.പി.എസ് സുരക്ഷ സംവിധാനങ്ങളു ള്ള വാഹനങ്ങൾ വഴി സംസ്ഥാനത്താകെ എത്തിക്കുന്ന സംവിധാനം പദ്ധതിയുടെ ഭാഗമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.