Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേളം ഗംഭീരം;...

മേളം ഗംഭീരം; വെടിക്കെട്ടിൽ ആശങ്കയും നിരാശയും; പൂരനഗരി കാത്തിരിപ്പിൽ

text_fields
bookmark_border
മേളം ഗംഭീരം; വെടിക്കെട്ടിൽ ആശങ്കയും നിരാശയും; പൂരനഗരി കാത്തിരിപ്പിൽ
cancel
Listen to this Article

​തൃശൂർ: വെടിക്കെട്ട്​ മഴ മുടക്കിയതൊഴിച്ചാൽ പൂരം അതിഗംഭീരമായെന്ന്​ മേളപ്രേമികൾ. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പൂരം 62 മണിക്കുർ പിന്നിട്ട്​ ബുധനാഴ്ച ഉച്ചയോടെയാണ്​ ഉപ​ചാരം ചൊല്ലിപ്പിരിയലിലൂടെ കലാശിച്ചത്​. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിൽ വെടിക്കെട്ട്​ നീട്ടിവെച്ചത്​ പൂരപ്രേമികളിൽ നിരാശ പടർത്തിയെങ്കിലും വീണ്ടും ഒരു വെടിക്കെട്ട്​ പൂരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്​ പൂരനഗരി. പൂരത്തെ നെഞ്ചേറ്റുന്ന പൂരപ്പറമ്പിലെ ചിരപരിചിതരായ മൂന്ന്​ പ്രമുഖർ വിലയിരുത്തുന്നു.

അവസ്മരണീയം മേളം; തീവ്രത കുറഞ്ഞ വെടിക്കെട്ടിന്​ കാത്തിരിക്കാം -അഡ്വ. എ. ജയശങ്കർ (രാഷ്ട്രീയ നിരീക്ഷകൻ)

തൃശൂർ: 90 കൾ മുതൽ പൂരത്തിന്​ സ്ഥിരമായി എത്തു​ന്ന എന്‍റെ ഓർമയിൽ ​ 93ലോ 94 ലോ പെയ്ത അതിഭയങ്കര മഴയുണ്ട്​. ആ ഭയങ്കര മഴയിൽ പൂരം ഒഴുകിപ്പോയി. അന്ന്​ ചടങ്ങ്​ മാത്രമായി നടത്തേണ്ടി വന്നു. വേനൽകാലത്ത്​ പൊതുവേ ,മെയ്​ മാസത്തിൽമഴ പെയ്യാറുണ്ട്​. ചുഴലിക്കൊടുങ്കാറ്റ്​ ബംഗാൾ ഉൾകടലിൽ വരുന്നു എന്ന്​ കേട്ടിട്ടും അത്​ കാര്യമായി ചൊവ്വാഴ്ചത്തെ പൂരത്തെ ബാധിച്ചില്ല. സന്ധ്യക്ക്​ കുടമാറ്റ സമയത്ത്​ മഴ ഒന്ന്​ പൊടിഞ്ഞു. വലിയ ഉപദ്രവം ഉണ്ടായില്ല, വെടിക്കെട്ട്​ ഒഴിവായി എന്നതൊഴിച്ചാൽ.പൂരപ്രേമിയാണെങ്കിലും വെടിക്കെട്ട്​ കാലോചിതമായി പരിഷ്കരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്ന അഭിപ്രായക്കാരനാണ്​ .പ്രകൃതിവിരുദ്ധം മാത്രമല്ല ചരി​ത്ര വിരുദ്ധം കൂടിയാണ്​.സംരക്ഷിത സ്മാരകമാണ്​ വടക്കുന്നാഥ ക്ഷേത്രം. ഓരോ തവണയും വെടിക്കെട്ട്​ കഴിയുമ്പോൾ കെട്ടിടങ്ങൾക്ക്​ ക്ഷതമേൽക്കും. മാത്രമല്ല വെടിക്കെട്ട്​ നഗരത്തിൽ നടത്തുക എന്നതിൽ വാണിജ്യ താൽപര്യം കൂടിയുണ്ട്​. വെടിക്കെട്ട്​ നടത്തിക്കോട്ടെ തീവ്രത ഒന്ന്​ കുറക്കേണ്ട ആവശ്യമുണ്ട്​.നഗരത്തിൽ നിന്ന്​ മാറി പൊട്ടിച്ചാലും മതി.

ഇത്തവണത്തെ മേളം ഗംഭീരമായി എന്ന്​ മാത്രമല്ല, കോങ്ങാട്​ മധു എന്ന പ്രമാണി മഠത്തിൽ വരവിലെ പഞ്ചവാദ്യം അവിസ്മരണീയമാക്കി. അതിഗംഭീരമായിരുന്നു. അതുപോലെ ഇലഞ്ഞിത്തറയിൽ പെരുവനം കുട്ടൻമാരാർ സമയം കുറച്ചെങ്കിലും വേഗത കൂട്ടി അദ്​ഭുതം കാട്ടി രണ്ട്​ വർഷത്തെ ഇടവേളക്ക്​ ശേഷമായതിനാൽ തിരക്ക്​ വളരെ കൂടിയിരുന്നു. പരാതിക്കിട നൽകാതെ സ്തുത്യർഹസേവനമാണ്​ പൊലീസ്​ കമീഷർ ആദിത്യയുടെ നേതൃത്വത്തിൽ നടന്നത്​. അത്​ പറയാതെ വയ്യ.


ഒരു പൂര ദിനം കൂടി കിട്ടി -വി.എസ്​. സുനിൽകുമാർ (രാഷ്ട്രീയ പ്രവർത്തകൻ)

വെടിക്കെട്ട്​ മാറ്റിയതിൽ നിരാശപ്പെട​ണ്ട. ഒരു പൂര ദിനം കൂടി കിട്ടി എന്ന്​ കരുതി സന്തോഷിക്കാം. സംഭവത്തെ പോസറ്റീവായി കണ്ടാൽ മതി.വെടിക്കെട്ടിനെ മഴ കൊണ്ടുപോയതൊഴിച്ചാൽ മറ്റെല്ലാം ഗംഭീരമായി.1982 മുതൽ സ്ഥിരമായി പൂരം കാണാനെത്താറുണ്ട്​.

പക്ഷേ ഇതുപോലത്തെ ജനത്തിരക്കുള്ള പൂരം കണ്ടിട്ടില്ല. കഴിഞ്ഞ വർഷം കോവിഡ്​ പിടിച്ച്​ വരാനായില്ല. വേനൽ മഴ മുമ്പും പൂരത്തിന്​ വില്ലനായിട്ടുണ്ട്​. വേനൽ മഴ സ്വാഭാവികമാണ്​. മേളം ഇത്തവണ അതിഗംഭീരമായി. പാറമേക്കാവിന്‍റെ എഴുന്നള്ളിപ്പിലെ ചെമ്പട, രണ്ട്​ പാണ്ടിമേളങ്ങൾ ,തൃശൂർക്കാരുടെ പകൽ പൂരം എല്ലാം ഇത്തവണ സ്​പെഷലാണ്​.

മൂന്നുപൂരത്തിരക്കിൽ അവിസ്മരണീയ മേള വിരുന്ന്​ -സി.പി.ജോൺ (രാഷ്ട്രീയ പ്രവർത്തകൻ)

എല്ലാ പൂരങ്ങളും മീനത്തിൽ തീരുമ്പോൾ മേട മാസം വരുന്ന ഉത്സവമാണ്​ തൃശൂർ പൂരം. മേടം അവസാനത്തിലാകുമ്പോൾ സ്വാഭാവികമായും മഴ വരാൻ സാധ്യതയുണ്ട്​.പക്ഷേ അദ്​ഭുതമെന്ന്​ പറയട്ടെ ഒന്നോ രണ്ടോ തവണ മാത്രമേ മഴപെയ്ത്​ പൂരം മുടങ്ങിയിട്ടുള്ളു. ചൊവ്വാഴ്ച കുടമാറ്റം നീണ്ടുപോയതിനാൽ മഴ പിടിച്ചതാണ്​. ചെറിയ കാലാവസ്ഥ മാറ്റങ്ങളും പൂരത്തെ ബാധിച്ചിട്ടുണ്ടാകാം.പക്ഷേ പൂർണമായി അങ്ങനെ പറയാനുമാകില്ല. കാരണം മേടത്തിൽ മഴ പെയ്യാറുണ്ട്​.

ഇത്തവണ എന്‍റെ കണക്കിൽ മൂന്ന്​ പൂരം കൂടി. എത്തിയത്​ സാധാരണ എത്താറുള്ളതിനേക്കാൾ മൂന്നിരട്ടി ആളുകൾ. മഠത്തിൽ വരവിന്‍റെ സമയത്ത്​ പൊടി മണ്ണ്​ വീഴാൻ സ്ഥലമുണ്ടായിരുന്നില്ല. പൂരം നടക്കുമോ എന്ന ആശങ്കയുടെ കാർമേഘങ്ങൾ ഒഴുകിപ്പോയ പൂരം കൂടിയായിരുന്നു കടന്നുപോയത്​.ഇത്തവണ പൂരം കാണാനായതിൽ മഹാഭാഗ്യമായി പൂരപ്രേമികൾക്ക്​ അനുഭവപ്പെട്ടിരിക്കണം. ഏതായാലും അവിസ്മരണീയ മേളമാണ്​ പൂരം സമ്മാനിച്ചത്​. ഇലഞ്ഞിത്തറയിൽ പെരുവനം കുട്ടൻമാരാരും വലന്തലക്കാരും ചേർന്ന്​ വലിയ വിരുന്നാണ്​ ഒരുക്കിയത്​. മഠത്തിൽവരവിൽ ചെ​ർപ്പുളശ്ശേരി ശിവനും കൂട്ടാളികളും മേളപ്രപഞ്ചം തീർത്തു. അവരുടെ ഊർജം ഒന്ന്​ വേറെത്തന്നെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur pooram
News Summary - comments about thrissur pooram 2022
Next Story