സാമൂഹികാഘാത പഠനത്തിന് സമിതിയെ നിയോഗിക്കണം -മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
text_fieldsതിരുവമ്പാടി: കരുതൽ മേഖലയുമായി ബന്ധപ്പെട്ട സാമൂഹികാഘാതപഠനത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാൻ സർക്കാർ തയാറാകണമെന്ന് താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കരുതൽ മേഖല ഉപഗ്രഹ മാപ്പ് പിൻവലിക്കണം. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. ആവശ്യമെങ്കിൽ മന്ത്രിമാരെ പ്രശ്നപരിഹാരത്തിന് നിയോഗിക്കണം. ഉപഗ്രഹ സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയതിൽ ഗൂഢാലോചനയുണ്ട്.
വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് കരുതൽ മേഖല അതിർത്തി നീക്കണം. കർഷകരെ ബാധിക്കുന്ന സാഹചര്യമുണ്ടാകരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സർവേ നടത്തണം. റവന്യൂ ഭൂമിയെക്കുറിച്ച് പഠിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചതുതന്നെ തെറ്റാണെന്നും ബിഷപ് കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ കർഷക അതിജീവന സംയുക്ത സമിതി ജനറൽ കൺവീനർ ഡോ. ചാക്കോ കാളംപറമ്പിൽ, അഡ്വ. സുമിൻ നെടുങ്ങാൻ, ബോണി ജേക്കബ്, ഗിരി പാമ്പനാൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.