സാധാരണക്കാരുടെ ‘മാവേലി മന്ത്രി’
text_fieldsതിരുവനന്തപുരം: ബോണസായി ലഭിക്കുന്ന പണംകൊണ്ട് കാര്യമായി ഒന്നും വാങ്ങാനാവാതെ കണ്ണീരും ൈകയുമായി മടങ്ങേണ്ടിവരുന്ന കശുവണ്ടി തൊഴിലാളികൾ.
എന്തു ചെയ്യണമെന്നറിയാത്ത സാധാരണക്കാരുടെയും തൊഴിലാളികളുടെയും നിസ്സഹായതക്ക് മറുപടിയായിരുന്നു ഭക്ഷ്യ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ തുടക്കമിട്ട മാവേലി സ്റ്റോറുകൾ. സാധാരണക്കാരന് അത്താണിയായ ഇൗ ജനകീയ ചുവടുവെപ്പാണ് ഇ. ചന്ദ്രശേഖരനെ ‘മാവേലി മന്ത്രി’യാക്കിയത്. ഭക്ഷ്യമന്ത്രി എന്നനിലയിലാണ് കേരളം ഇ. ചന്ദ്രശേഖരൻ നായരെ എന്നും ഒാർക്കുക. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നിയമപരമായ ഇടപെടലായിരുന്നു ആദ്യം.
ഇതു കാര്യമായി ഫലം ചെയ്യില്ലെന്ന് കണ്ടതോടെയാണ് സ്വന്തം നിലക്ക് സംവിധാനമാരംഭിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് ആദ്യഘട്ടെമന്ന നിലയിൽ എല്ലാ ടൗണുകളിലും ജില്ല, താലൂക്ക് ആസ്ഥാനങ്ങളിലും ഒാണച്ചന്തകൾ തുടങ്ങിയത്. ഉത്രാടത്തിനു വൈകീട്ട് ബോണസുമായി കടയിലേക്ക് ഓടുന്ന കശുവണ്ടിത്തൊഴിലാളിയായിരുന്നു ഇൗ സമയത്ത് തെൻറ മനസ്സിലെന്നും കശുവണ്ടി തൊഴിലാളികളുടെ കണ്ണീരിെൻറ ഒാർമയാണ് തനിക്ക് ഒാണമെന്നും പല അഭിമുഖങ്ങളിലും ചന്ദ്രശേഖരൻ നായർ വളരെ വൈകാരികമായി പറഞ്ഞിട്ടുണ്ട്.
ഓണത്തിനാവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാക്കണം, ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ആകർഷകമായ വിലയ്ക്കു നൽകണം, ഉത്രാട രാത്രിവരെ ഓണച്ചന്തകൾ തുറന്നുപ്രവർത്തിക്കണം എന്നിവയായിരുന്നു ഒാണച്ചന്തകൾക്ക് വെച്ച ഉപാധികൾ. ഒാണച്ചന്തകളിൽ സർക്കാർ ഉദ്യോഗസ്ഥർതന്നെ നിൽക്കണമെന്നും നിഷ്കർഷിച്ചു. ഇവയുടെ വ്യാപക വിജയത്തോടെയാണ് സ്ഥിരംസംവിധാനമെന്ന നിലയിൽ 1980ൽ മാവേലി സ്റ്റോറുകൾ തുടങ്ങുന്നത്.
കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, അളവും തൂക്കവും കൃത്യമായ മാവേലി കാലത്തെ അനുസ്മരിപ്പിക്കുന്ന പേര് വേണമെന്ന ചിന്തയാണ് വേറിട്ട പേരിന് പിന്നിലും. ദാരിദ്യ്ര രേഖക്കു താഴെയുള്ള 42 ശതമാനം ജനങ്ങൾക്ക് പ്രതിമാസം 10 കിലോ അരി പകുതി വിലയ്ക്ക് വിതരണം നടത്തിയതും ഇദ്ദേഹത്തിെൻറ കാലത്താണ്.
ഉത്സവകാലങ്ങളിൽ 28 ലക്ഷം സ്കൂൾ കുട്ടികൾക്ക് അഞ്ച് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങിയതും മറ്റൊരു ശ്രദ്ധേയ ചുവടുവെപ്പായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.