കെ.എസ്.ഇ.ബി ഒാഫിസിലെത്തി ബഹളം; കേസായപ്പോൾ സി.സി.ടി.വി ഓഫറുമായി യുവാവ്
text_fieldsമലപ്പുറം: വൈദ്യുതി മുടക്കത്തെച്ചൊല്ലി കെ.എസ്.ഇ.ബി ജീവനക്കാരനോട് അപമര്യാദയായി പെരുമാറിയതിന് പ്രായശ്ചിത്തമായി ഓഫിസിൽ സി.സി.ടി.വി സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി യുവാവ്. മക്കരപ്പറമ്പ് കെ.എസ്.ഇ.ബി ഓഫിസിലാണ് രസകരമായ സംഭവം. കഥ തുടങ്ങുന്നതിങ്ങനെ: ജനുവരി എട്ടിന് രാത്രിയുണ്ടായ കാറ്റിലും മഴയിലും യുവാവിെൻറ വീട് നിൽക്കുന്ന ഭാഗത്ത് വൈദ്യുതി മുടങ്ങിയിരുന്നു.
പിറ്റേന്ന് രാവിലെ പരാതിയുമായെത്തിയ ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനോട് തട്ടിക്കയറി. തിരികെ പോകുേമ്പാൾ ജീവനക്കാരെൻറ ഫോൺ ബലമായി തട്ടിയെടുത്താണ് പോയത്. ജീവനക്കാരൻ പിന്നാലെ ഓടിയെങ്കിലും യുവാവ് സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. വാഹനത്തിെൻറ നമ്പർ സഹിതം പൊലീസിൽ പരാതി നൽകിയതോടെ ആളെ തിരിച്ചറിഞ്ഞു.
കേസും പൊല്ലാപ്പുമായി. സർക്കാർ ഓഫിസിൽ കയറി അപമര്യാദയായി പെരുമാറിയതിെൻറ ഗൗരവം അപ്പോഴാണ് 'കഥാനായകന്' പിടികിട്ടിയത്. ഫോൺ തിരിച്ചേൽപിച്ച് കേസിൽ നിന്ന് ഊരാനായി പിന്നെ ശ്രമം. ക്ഷമ ചോദിക്കുകയും പ്രായശ്ചിത്തം ചെയ്യാനൊരുക്കമാണെന്ന് അറിയിക്കുകയും ചെയ്തതോടെ ജീവനക്കാരുടെ മനസ്സലിഞ്ഞു.
ചെറിയ പ്രായശ്ചിത്തമൊന്നുമല്ല യുവാവ് ഓഫർ ചെയ്തത്. സി.സി.ടി.വി സ്ഥാപിച്ച് തരാമെന്നാണ് വാഗ്ദാനം. സംഗതി കൊള്ളാമെന്ന് കെ.എസ്.ഇ.ബി ജീവനക്കാർക്കും തോന്നി. സി.സി.ടി.വി സ്ഥാപിച്ച് അതിന് ആരുടെ പേരിടണമെന്ന കൺഫ്യൂഷനിലാണ് ജീവനക്കാരിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.