'ബോംബ് നിർമാണം കുടിൽ വ്യവസായമാക്കാനുള്ള കമ്യൂണിസ്റ്റ് പദ്ധതി അംഗീകരിക്കാനാവില്ല'
text_fieldsതിരുവനന്തപുരം: സി.പി.എം ഭരണത്തിൽ ബോംബ് നിർമാണം കുടിൽ വ്യവസായമാക്കാനുള്ള കമ്യൂണിസ്റ്റ് പദ്ധതി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്ല. 'ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരിൽ സി.പി.എമ്മിൻെറ ബോംബ് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം ഉണ്ടാകുന്നത്.
തുടരെ തുടരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതൃത്വവും സംശയത്തിലെ നിഴലിലായതോടെ അക്രമങ്ങളിലൂടെ ജനങ്ങളെ ഭീതിയിലാഴ്ത്തി തെരഞ്ഞെടുപ്പിൽ ജയിക്കാം എന്നാണു സി.പി.എമ്മിൻെറ നേതൃത്വം കരുതുന്നത്. അതിനുള്ള മുന്നൊരുക്കമാണ് ഇപ്പോൾ നടത്തുന്നത്.
ഭാഗ്യം കൊണ്ട് മാത്രമാണ് ഇത്തരം സംഭവങ്ങളിൽ നിരപരാധികൾ പരിക്കേൽക്കാതെ രക്ഷപെടുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ പുറത്തുവരാതിരിക്കാനാണ് സംഭവസ്ഥലം പരിശോധിക്കാൻ എത്തിയ കണ്ണൂർ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അടക്കമുള്ളവരെ തടയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്.
നാട്ടിൽ നടക്കുന്ന കടുത്ത നീതിനിഷേധങ്ങൾക്കെതിരെ തെരുവിലിറങ്ങേണ്ടി വന്ന കോൺഗ്രസ് പ്രവർത്തകരോട് കോവിഡ് വന്ന് മരിക്കേണ്ട എന്ന് ഉപദേശിച്ച മന്ത്രി ഓർക്കണം, ബോംബ് പൊട്ടിയാലും നഷ്ടപ്പെടുന്നത് മനുഷ്യജീവനാണ്' -ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.