സഹകരണമേഖലയിൽ കമ്യൂണിസ്റ്റുകാർ കുഴപ്പം കാണിക്കരുത് -ജി. സുധാകരൻ
text_fieldsആലപ്പുഴ: സഹകരണ മേഖലയിൽ കമ്യൂണിസ്റ്റുകാർ കുഴപ്പം കാണിക്കരുതെന്ന് മുൻമന്ത്രി ജി. സുധാകരൻ. ആലപ്പുഴ അർബൻ കോഓപറേറ്റിവ് ബാങ്ക് ക്യു.ആർ കോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിൽ എല്ലാ പാർട്ടിക്കാരുമുണ്ടെന്ന് പറയുമ്പോൾ കമ്യൂണിസ്റ്റുകാർക്ക് കുഴപ്പം കാണിക്കാമോയെന്ന ചോദ്യത്തിന് ആരും മറുപടി നൽകുന്നില്ല. എല്ലായിടത്തും ഇങ്ങനെയല്ല. മറ്റുള്ളവർ ചെയ്യുന്നത് കമ്യൂണിസ്റ്റുകാർ ചെയ്യാൻ പാടില്ല. ഭരണഘടന എടുത്ത് വായിച്ചുനോക്കണം. ഒരു പ്രസ്ഥാനത്തിലേക്ക് എന്തിന് വരണമെന്ന് ആദ്യം തീരുമാനിക്കണം. ചിലർ പഞ്ചായത്ത് മെംബറാകാനാണ് വരുന്നത്. പ്രസ്ഥാനത്തിന് ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനുമുള്ള കാഴ്ചപ്പാടിലാണ് പാർട്ടിയിലേക്ക് ആളുകൾ വന്നിരുന്നത്. അല്ലാതെവന്നവരാണ് കുഴപ്പക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസിഡന്‍റ് പി. ജ്യോതിസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ. അനിൽകുമാർ, സി. രാധാകൃഷ്ണൻ, എം.വി. ഹൽത്താഫ്, അജിത്ത് പ്രസാദ്, കെ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു. ചീഫ് എക്സിക്യൂട്ടിവ് എം.കെ. സജിത്ത് സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം ദീപ്തി അജയകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.