സമുദായ ഐക്യം ഏറ്റവും അനിവാര്യം -ഹറം ഇമാം
text_fieldsകോഴിക്കോട്: മസ്ജിദുന്നബവി ഇമാം അബ്ദുല്ല അബ്ദുർ റഹ്മാൻ അൽ ബുഅയ്ജാനുമായി പാണക്കാട് സാദിഖലി തങ്ങൾ കൂടിക്കാഴ്ച നടത്തി. വിഭാഗീയതയില്ലാതെ സമുദായത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ, സാമൂഹിക സംഘടന രാജ്യത്ത് നിലനിൽക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഹറം ഇമാം പറഞ്ഞു. സമുദായ ഐക്യം ഏറ്റവും അനിവാര്യമായ സമയമാണിത്. ലോക മുസ്ലിംകൾ അത് ആഗ്രഹിക്കുന്നുണ്ട്.
ഇന്ത്യയിൽ, വിശിഷ്യാ കേരളത്തിൽ സുന്നി, സൂഫി, സലഫി വിഭാഗങ്ങളെല്ലാം മുസ്ലിംലീഗിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചിരുത്തുന്ന പ്ലാറ്റ്ഫോം ശക്തിപ്പെടേണ്ടത് ആവശ്യമാണ്. ഇന്ത്യൻ ന്യൂനപക്ഷത്തിന്റെ കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ എം.പിമാരുണ്ട് എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത സഹിഷ്ണുതയും സമാധാനവും പ്രചരിപ്പിക്കുന്നതിന്റ ഭാഗമായി സൗദി ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ഇരു ഹറമുകളിലെയും ഇമാമുമാർ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് മസ്ജിദുന്നബവി ഇമാം ഇന്ത്യയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.