സെൻകുമാർ കേസ്: മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി
text_fieldsന്യൂഡൽഹി: സെൻകുമാർ കേസിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ചു. വിധി നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചത്. പുനർനിയമനം വൈകുന്നതിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് സെൻകുമാർ നൽകിയ കേസിലാണ് മാപ്പപേക്ഷ നൽകിയത്.
നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ് വിധി നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടത്. വിധിയിൽ വ്യക്തത വരുത്തണമെന്ന ഹരജി നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് സമർപ്പിച്ചത്. കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും നളിനി നെറ്റോ സത്യവാങ്മൂലത്തിൽ അപേക്ഷിച്ചിട്ടുണ്ട്. സത്യവാങ്മൂലം നാളെ കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.