കിണറ്റിൽ വീണ് കുട്ടി മരിച്ച സംഭവം: പത്തുലക്ഷം രൂപ നഷ്ടപരിഹാരം
text_fieldsതിരുവനന്തപുരം: കണ്ണൂർ മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആദർശ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷാകർത്താക്കൾക്ക് അടിയന്തര മായി പത്തുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ ക മീഷൻ ഉത്തരവിട്ടു. ആവശ്യമെങ്കിൽ നഷ്ടപരിഹാരത്തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര ിൽനിന്ന് പിന്നീട് ഈടാക്കാം.
ഫുട്ബാൾ കളിക്കുന്നതിനിടയിൽ മൈതാനത്തോട് ചേർന്നു ള്ള ഉപയോഗശൂന്യമായ കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കമീഷൻ ചെയർപേഴ്സൺ പി. സുരേഷ്, അംഗം എം.പി ആൻറണി എന്നിവർ സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവരിൽനിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.
സ്കൂൾ മൈതാനത്തോടനുബന്ധിച്ചുള്ള അപകടകരമായ കിണർ മൂടാതിരുന്നത് അധികാരികളുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപവും കൃത്യനിർവഹണത്തിലെ വീഴ്ചയുമാണെന്ന് കമീഷൻ വിലയിരുത്തി. മരിച്ച കുട്ടി നിർധന കുടുംബാംഗമാണെന്നതും പരിഗണനാവിഷയമായി. ഫുട്ബാൾ കളിക്കുകയായിരുന്ന കുട്ടി ഓടിയപ്പോൾ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കിണർ മൂടിയിരുന്ന ഇരുമ്പ് ഗ്രിൽ സഹിതമുള്ള വീഴ്ചയിൽ സാരമായി പരിക്കേറ്റു.
കേസിന് ആസ്പദമായ കാരണങ്ങൾക്ക് പത്തുവർഷത്തിലധികം കാലദൈർഘ്യവും സങ്കീർണതകളും ഉള്ളതിനാൽ കുറ്റാന്വേഷണ മേഖലയിൽ മികവ് പുലർത്തിയിട്ടുള്ള ൈക്രംബ്രാഞ്ച് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണം. പരിചയസമ്പന്നനും പൊലീസ് സൂപ്രണ്ടിൽ കുറയാത്ത റാങ്കുള്ളയാളും ആയിരിക്കണം അന്വേഷകൻ.
കേരളത്തിലെ ഗവ. സ്കൂൾ, എയ്ഡഡ്-അൺ എയ്ഡഡ് സ്കൂളുകളിൽ അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെയും ജില്ല ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സോഷ്യൽ ഒാഡിറ്റിങ് നടത്തി അപകടാവസ്ഥയിലുള്ള കിണറുകൾ, കുളങ്ങൾ, കുഴികൾ, സ്കൂൾ കെട്ടിടങ്ങൾ, മതിലുകൾ, മരങ്ങൾ എന്നിവ കണ്ടെത്തി അപകടം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ച് ആറുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.