Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈം​ഗി​ക പീ​ഡ​ന...

ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ വേണുഗോപാലിനെതിരെ പരാതിക്കാരി സി.ബി.​െഎക്ക്​ ഡിജിറ്റൽ തെളിവ്​ കൈമാറി

text_fields
bookmark_border
ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ വേണുഗോപാലിനെതിരെ പരാതിക്കാരി സി.ബി.​െഎക്ക്​ ഡിജിറ്റൽ തെളിവ്​ കൈമാറി
cancel

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ എ.​െ​എ.​സി.​സി ജ​ന.​സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രെ പ​രാ​തി​ക്കാ​രി സി.​ബി.​െ​എ​ക്ക്​ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ കൈ​മാ​റി. താ​ൻ ലൈം​ഗി​ക​മാ​യി പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​ക്ക​പ്പെ​​ട്ടെ​ന്ന്​ ​പ​രാ​തി​ക്കാ​രി പ​റ​യു​ന്ന മ​ന്ത്രി​മ​ന്ദി​ര​മാ​യ 'റോ​സ് ഹൗ​സി'​ലെ 2012 മേ​യ്് മാ​സ​ത്തെ ദൃ​ശ്യ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മൊ​ഴി​യെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സി.​ബി.​ഐ​ക്ക്​ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും കൈ​മാ​റി​യ​ത്. നേ​ര​ത്തേ വ​സ്​​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ അ​വ​ർ കൈ​മാ​റി​യി​രു​ന്നു.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തി​െൻറ തെ​ളി​വു​ക​ളും സി.​ബി.​ഐ​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തേ​ ത​െൻറ പ​ക്ക​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ണ്ടെ​ന്ന്​ പ​രാ​തി​ക്കാ​രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ന്ന്​ കേ​സ​ന്വേ​ഷി​ച്ചി​രു​ന്ന ക്രൈം​ബ്രാ​ഞ്ചി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ്​ അ​വ​ർ തെ​ളി​വു​ക​ൾ ന​ൽ​കാ​തി​രു​ന്ന​ത്.

സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്ര​കാ​രം സി.​ബി.​ഐ കേ​സ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത്​ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​വ​ർ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AICCkc venugopal
News Summary - Complainant handed over digital evidence against KC Venugopal
Next Story