Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.വി ഗോവിന്ദന്‍റെ...

എം.വി ഗോവിന്ദന്‍റെ ആരോപണത്തിനെതിരെ തട്ടിപ്പ് കേസിലെ പരാതിക്കാരൻ; വ്യക്തിപരമായ ആരോപണങ്ങൾ വഴി കേസിനെ ദുർബലപ്പെടുത്തരുത്

text_fields
bookmark_border
shameer
cancel

എറണാകുളം: കെ. സുധാകരനെതിരായ എം.വി ഗോവിന്ദന്‍റെ ആരോപണത്തിനെതിരെ മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തുക്കേസിലെ പരാതിക്കാരൻ ഷമീർ. വ്യക്തിപരമായ ആരോപണങ്ങൾ വഴി തങ്ങളുടെ കേസിനെ ദുർബലപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുധാകരനെതിരായ ഗോവിന്ദന്‍റെ ആരോപണത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ല. സുധാകരന്‍റെ സാന്നിധ്യമുണ്ടെന്ന് ആക്ഷേപവുമില്ല. കെ.പി.സി.സി അധ്യക്ഷനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്നും ഷമീർ വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പ് കേസിൽ എബിൻ എബ്രഹാമിനെതിരെ തെളിവുണ്ട്. മോൻസൺ പല തവണ എബിന്‍റെ അക്കൗണ്ടിലേക്ക് പണം കൈമാറി. കെ. സുധാകരന് വേണ്ടി എബിൻ മാസപ്പടി കൈപറ്റി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ എബിൻ ശ്രമിക്കുന്നുണ്ടെന്നും ഷമീർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Govindanmonson mavunkalk sudhakaran
News Summary - Complainant in fraud case against MV Govindan's allegations
Next Story