Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2023 12:18 PM IST Updated On
date_range 3 Jan 2023 12:18 PM ISTസജി ചെറിയാനെതിരായ കേസിലെ പരാതിക്കാരൻ തിരുവല്ല കോടതിയിൽ തടസ ഹരജി നൽകി
text_fieldsbookmark_border
തിരുവല്ല: മുൻമന്ത്രി സജി ചെറിയാൻ ഭരണഘടനയെ വിമർശിച്ച് നടത്തിയ വിവാദ പ്രസംഗത്തിൽ കേസിലെ പരാതിക്കാരനായ കൊച്ചി സ്വദേശി അഭിഭാഷകൻ തിരുവല്ല കോടതിയിൽ തടസ ഹർജി നൽകി.
സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ഹൈകോടതിയുടെ തീരുമാനം ഉണ്ടാകും വരെ സജി ചെറിയാനെതിരെ തിരുവല്ല കോടതിയിൽ താൻ നൽകിയ ഹരജി തള്ളരുത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ 11 മണിയോടെ അഭിഭാഷകനായ ബൈജു നോയൽ ഹരജി നൽകിയത്. ഹരജി നാളെ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story