കൊച്ചി വിമാനത്താവളത്തിൽ കാലിൽ ലോഹദണ്ഡ് ഘടിപ്പിച്ചയാളുടെ ഷൂസ് അഴിപ്പിച്ചെന്ന് പരാതി
text_fieldsനെടുമ്പാശ്ശേരി: ശസ്ത്രക്രിയയെത്തുടർന്ന് കാലിൽ ലോഹദണ്ഡ് ഘടിപ്പിച്ചയാളോട് വിമാനത്താവളത്തിൽ സുരക്ഷാവിഭാഗം അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം. എന്നാൽ, സുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള പരിശോധന മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
ഡൽഹിയിൽ അധ്യാപകനായ ഇടുക്കി സ്വദേശിയുടെ ഷൂസ് അഴിപ്പിച്ചുവെന്നതാണ് പരാതി. എന്നാൽ, സുരക്ഷാ കവാടത്തിലൂടെ കടന്നുപോകുമ്പോൾ അലാറം മുഴങ്ങിയാൽ വിശദ പരിശോധന നടത്തണമെന്നാണ് വ്യവസ്ഥയെന്നും അധികൃതർ പറഞ്ഞു.
ശസ്ത്രക്രിയയെത്തുടർന്ന് ലോഹദണ്ഡ് െവച്ചവരും പേസ്മേക്കർ ഘടിപ്പിച്ചവരും ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ വിമാനയാത്രയിൽ കരുതണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളും മറ്റും കൈവശമുണ്ടെങ്കിലും ഇതൊന്നും ചോദിക്കാതെ സി.ഐ.എസ്.എഫുകാർ ഷൂസ് അഴിപ്പിച്ചും മറ്റും മോശമായി പെരുമാറുന്നുവെന്ന ആക്ഷേപം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.