മേനക ഗാന്ധിക്ക് മലപ്പുറത്തിെൻറ ചരിത്രവും ഭൂപടവും അയച്ചുകൊടുത്ത് പ്രതിഷേധം
text_fieldsമലപ്പുറം: പാലക്കാട് ജില്ലയിൽ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ മേനക ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തം. മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണെന്നായിരുന്നു ട്വീറ്റിലും പിന്നീട് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും ജില്ലക്കെതിരായ വിദ്വേഷ പ്രചാരണം.
ഇത് ഏറ്റുപിടിച്ച് സംഘ്പരിവാർ നേതൃത്വത്തിൽ മലപ്പുറത്തിനെതിരെ വ്യാപക പ്രചാരണം നടക്കുകയാണ്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരും രംഗത്തെത്തി.
ജില്ലക്കെതിരെ വ്യാജവാർത്തയും വംശീയതയും പ്രചരിപ്പിച്ച മേനക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി പരാതി നൽകി. ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബാണ് ജില്ല പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളിയും എസ്.ഐ.ഒ ജില്ല സെക്രട്ടറി ഫവാസ് അമ്പാളിയും പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
കേസെടുക്കണം –റിയാസ് മുക്കോളി
നിരന്തരമായി ജില്ലയെ അപമാനിക്കുന്ന േമനക ഗാന്ധിക്ക് എതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി ആവശ്യപ്പെട്ടു. ജില്ലയെ അപകീർത്തിപ്പെടുത്തുന്ന േമനക ഗാന്ധിക്ക് മലപ്പുറത്തിെൻറ ചരിത്രം പഠിക്കുന്നതിന് ജില്ലയുടെ ചരിത്രപുസ്തകവും ഭൂപടവും അയച്ചുകൊടുക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറം നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. നൗഫൽ ബാബു, ഇസ്ലാഹ് പള്ളിപ്പുറം, പി. ജിജി മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.
അൽപത്തം –മുജീബ് കാടേരി
മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് പരിധിയില്‍ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറത്തിനെതിരെ കടുത്ത വിദ്വേഷ പ്രസ്താവന നടത്തിയ മേനക ഗാന്ധിയുടെ നിലപാട് അസംബന്ധവും അവഹേളനപരവും അൽപത്തവുമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ‘ചാണകം തളിക്കല്‍’സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് കെ.എന്‍. ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് പ്രസിഡൻറ് അന്‍വര്‍ മുള്ളമ്പാറ, ജില്ല സെക്രട്ടറി ബാവ വിസപ്പടി, മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍ തുടങ്ങിയവർ സംബന്ധിച്ചു.
യൂത്ത് ലീഗ് പ്രതിഷേധ സംഗമം
മഞ്ചേരി: പാലക്കാട് തിരുവിഴാംകുന്നിൽ പിടിയാന സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലെക്കതിരെ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ മഞ്ചേരി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ സംഗമം നടത്തി.
സംഗമത്തിന് സജറുദ്ദീൻ മൊയ്തു, തുറക്കൽ യാഷിക്, ബാവ കൊടക്കാടൻ, സാദിഖ് കൂളമഠത്തിൽ, ഇക്ബാൽ വടക്കാങ്ങര, ഷഫീഖ് മേലാക്കം, അഡ്വ. യു.എ. അമീർ, റഷീദ് വല്ലാഞ്ചിറ, ഹനീഫ താണിപ്പാറ, ജൈസൽ കാരശ്ശേരി, നാസർ തൊട്ടുപോയിൽ, റിയാസ് പയ്യനാട്, സുഹൈൽ തുറക്കൽ, അൻവർ പുല്ലൂർ, ലിയാക്കത്തലി പുല്ലഞ്ചേരി, നിഷാദ് വടക്കാങ്ങര, ഫവാസ് കിഴക്കേത്തല എന്നിവർ നേതൃത്വം നൽകി.
എസ്.ഐ.ഒ പ്രകടനം
മലപ്പുറത്തിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിച്ച് മതസ്പർധ വളർത്തുകയും ചെയ്ത േമനക ഗാന്ധിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ മലപ്പുറം ഏരിയ പ്രതിഷേധ പ്രകടനം നടത്തി.
ഏരിയ പ്രസിഡൻറ് അനസ് നസീർ, പാലക്കാട് ജില്ല സമിതി അംഗം ടി. ഇഹ്സാൻ എന്നിവർ സംസാരിച്ചു. ജില്ലയെ അപകീർത്തിപ്പെടുത്തിയതിനെതിരെ സേവ് മലപ്പുറം ഫോറവും അപലപിച്ചു. ഓൺലൈൻ യോഗത്തിൽ ജനറൽ കൺവീനർ കെ.വി. ഷാജി അധ്യക്ഷത വഹിച്ചു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.