Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാട്​സ്ആപ്പിലൂടെ...

വാട്​സ്ആപ്പിലൂടെ രാഷ്​ട്രീയ പ്രചാരണം: മാവോവാദി സ്ക്വാഡ്  എസ്‌.ഐക്കെതിരെ പരാതി

text_fields
bookmark_border
വാട്​സ്ആപ്പിലൂടെ രാഷ്​ട്രീയ പ്രചാരണം: മാവോവാദി സ്ക്വാഡ്  എസ്‌.ഐക്കെതിരെ പരാതി
cancel

മാനന്തവാടി: വാട്​സ്ആപ്പിലൂടെ രാഷ്​ട്രീയ പ്രചാരണം നടത്തിയതിന് ജില്ല മാവോവാദി സ്‌ക്വാഡ് എസ്‌.ഐക്കെതിരെ പരാതി. ജില്ല പൊലീസ് മേധാവിയുടെ കീഴില്‍ 2014 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന മാവോവാദിവിരുദ്ധ പ്രത്യേക അന്വേഷണ സംഘത്തില്‍ ജോലി ചെയ്തുവരുന്ന എസ്‌.ഐക്കെതിരെയാണ് പരാതി.

പൊലീസ് ഉദ്യോഗസ്ഥര്‍മാത്രം ഉള്‍പ്പെടുന്ന വാട്​സ്ആപ്​ ഗ്രൂപ്പില്‍ ഒരു രാഷ്​ട്രീയ പാര്‍ട്ടിയുടെ ജില്ല കമ്മിറ്റി പുറത്തുവിട്ട പ്രചാരണ പോസ്​റ്ററാണ് ഷെയർ ചെയ്തത്. സേനക്കുള്ളില്‍ രാഷ്​ട്രീയ പ്രചാരണം നടത്തണമെന്ന ഉദ്ദേശ്യത്തിലാണ് പോസ്​റ്റര്‍ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. മാനന്തവാടി സ്വദേശിയായ പൊതുപ്രവര്‍ത്തക​​െൻറ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ല പൊലീസ് സൂപ്രണ്ടിനുമാണ് പരാതി നല്‍കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsSImalayalam news
News Summary - Complaint against maoist squad si-Kerala news
Next Story