സാമ്പത്തിക ക്രമക്കേട്: എ.ഡി.ജി.പി ശ്രീലേഖക്ക് വിജിലന്‍സിന്‍െറ ക്ലീൻ ചിറ്റ്
text_fieldsതിരുവനന്തപുരം: ഗതാഗത കമീഷണറായിരിക്കെ, എ.ഡി.ജി.പി ആര്‍. ശ്രീലേഖ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സിന്‍െറ ക്ളീന്‍ ചിറ്റ്. റോഡ് സുരക്ഷ ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്നതടക്കമുള്ള പരാതികളിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശ്രീലേഖക്കെതിരായ ഫയല്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പൂഴ്ത്തിയെന്ന ആരോപണം ശരിയല്ളെന്നും വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നതുള്‍പ്പെടെ ഏഴ് ആരോപണങ്ങളിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഫണ്ട് വിനിയോഗം തീരുമാനിക്കുന്നത് ഒരു സമിതിയാണ്. അതുകൊണ്ടുതന്നെ എ.ഡി.ജി.പിക്ക് എതിരായ ആരോപണത്തിന് തെളിവില്ല. ശ്രീലേഖയുടെ തിരുവനന്തപുരത്തെ വസതിയിലേക്കുള്ള റോഡ് നിര്‍മിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണവും തള്ളി.
അതേസമയം, ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരിക്കെ വിദേശ യാത്ര നടത്തിയപ്പോള്‍ മൊബൈല്‍ ഫോണും കാറും ദുരുപയോഗം ചെയ്തെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. മൊബൈല്‍ ഉപയോഗിച്ചതിന്‍െറ തുക അവര്‍ തിരിച്ചടച്ചു. ശ്രീലേഖ വിദേശത്തയായിരിക്കെ, ഒൗദ്യോഗക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് വീട്ടില്‍ ഉപയോഗിച്ചതിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. ഇതിന്‍െറ തുകയും കെട്ടിവെച്ച സാഹചര്യത്തില്‍ അഴിമതിയെന്ന് പറയാനാകില്ളെന്നാണ് വിലയിരുത്തല്‍.ശ്രീലേഖക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഗതാഗത വകുപ്പിന്‍െറ ഫയല്‍ ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്ന പരാതിയും അടിസ്ഥാനരഹിതമാണെന്ന് വിജിലന്‍സ് സാക്ഷ്യപ്പെടുത്തുന്നു. റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി ആക്ഷേപമുണ്ടെങ്കില്‍ ഫെബ്രുവരി ഒന്നിനകം സമര്‍പ്പിക്കാന്‍ ഹരജിക്കാരന് നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.