കേരളത്തിലെ പെൺകുട്ടികളെ സിറിയയിലേക്ക് അയക്കുന്നു, തീവ്ര വർഗീയ പ്രചാരണവുമായി ബി.ജെ.പി സ്ഥാനാർഥി
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാൻ വർഗീയത പടർത്തുന്നുവെന്ന് ആരോപിച്ച് ആലപ്പുഴ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സന്ദീപ് വാചസ്പതിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി. എം.എം. താഹിറാണ് സംസ്ഥാന-ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്.
കഴിഞ്ഞദിവസം വോട്ട് അഭ്യർഥിക്കുന്നതിെൻറ ഭാഗമായി ആലപ്പുഴ മണ്ഡലത്തിൽ സ്ത്രീ വോട്ടർമാരോട് സന്ദീപ് വാചസ്പതി സംസാരിക്കുന്നതിനിടെയാണ് വിദ്വേഷപരാമർശം നടത്തിയത്. കേരളത്തിലെ പെൺകുട്ടികളെ സിറിയയിലേക്ക് അയക്കുന്നുവെന്നും അറുപതോളം പേരുടെ ഭാര്യയാക്കി തീവ്രവാദികളെ പ്രസവിപ്പിക്കുകയാണെന്നുമുള്ള പരാമർശം അന്യമതവിദ്വേഷവും വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതുമാണ്. ഇതിെൻറ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
വർഗീയതയും മതസ്പർധയും വളർത്തുന്ന പ്രകോപനപരമായ തെരഞ്ഞെടുപ്പ് പ്രചാരണം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിനാൽ തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണം. 153 A ചുമത്തി ജാമ്യമില്ലാ വകുപ്പുപ്രകാരം സന്ദീപിനെതിരെ കേസെടുക്കണമെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുമുമ്പ് ബി.ജെ.പി പ്രവർത്തകർക്കൊപ്പെമത്തിയ സന്ദീപ് 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം മുഴക്കി പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത് ഏറെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.