വാട്സ്ആപ് വഴി സി.പി.എം പ്രവർത്തകരായ സ്ത്രീകളെ അപമാനിച്ച യുവാവിനെതിരെ പരാതി
text_fieldsഉള്ള്യേരി: സമൂഹ മാധ്യമങ്ങളിലൂടെ സി.പി.എം പ്രവർത്തകരായ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ശബ്ദസന്ദേശം പ്രചരിപ്പിച്ച ആൾക്കെതിരെ നിയമനടപടി എടുക്കണമെന്നാവശ്യപ്പെട്ട് അത്തോളി പൊലീസിൽ പരാതി. ഒള്ളൂർ സ്വദേശിയായ യുവാവിനെതിരെയാണ് മഹിള അസോസിയേഷൻ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയത്.
പാർട്ടി പ്രവർത്തനത്തിന് പോകുന്ന സ്ത്രീകൾ സ്വഭാവദൂഷ്യമുള്ളവരാണെന്നും ഒരു പ്രത്യേക സമുദായത്തിൽപെട്ടവർ മൂന്നും നാലും പ്രസവിച്ചു ജനസംഖ്യ വർധിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് ഇയാൾ വാട്സ്ആപ്പിൽ അയച്ച ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശബ്ദസന്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് ഇയാൾ സമൂഹമാധ്യമം വഴി ക്ഷമാപണം നടത്തിയിരുന്നു. സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ ഒള്ളൂരിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.