ശൈലജ ടീച്ചർക്കെതിരെ അധിക്ഷേപം: യൂട്യൂബർ സൂരജ് പാലാക്കാരനെതിരെ വനിതാ കമീഷന് പരാതി നൽകി
text_fieldsവടകര: എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചറെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌ത യൂട്യൂബർ സൂരജ് പാലാക്കാരനെതിരെ വനിതാ കമീഷന് പരാതി. അശ്ലീല പരാമർശങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞ വീഡിയോകൾക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്.
മുൻ ആരോഗ്യമന്ത്രിയും മഹിളാ അസോസിയേഷൻ നേതാവുമായ ലോകം ആദരിക്കുന്ന പൊതുപ്രവർത്തകയെ സമൂഹമധ്യത്തിൽ വ്യക്തിഹത്യ നടത്തിയ യൂട്യൂബർക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതവും അങ്ങേയറ്റം അപകീർത്തികരവുമാണ് വീഡിയോകളുടെ ഉള്ളടക്കം. സമൂഹമാധ്യമങ്ങളിലെ ഇത്തരം പെരുമാറ്റം പൊതു ധാർമികതക്ക് നിരക്കാത്തതും പൊതുപ്രവർത്തന രംഗത്തുള്ള വ്യക്തികളുടെ അന്തസ്സിനും സുരക്ഷയ്ക്കും വെല്ലുവിളിയുമാണ്. സ്‌ത്രീ സമൂഹത്തിെനെയാകെ അപമാനിക്കുന്നതുമാണ്. അധിക്ഷേപകരമായ വിഡിയോക്കെതിരെയും യൂട്യൂബർക്കെതിരെയും സംസ്ഥാന വനിതാ കമീഷൻ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.