ഊരിൽ കയറി മർദിച്ചെന്ന് പരാതി; അട്ടപ്പാടിയിൽ പൊലീസ് - ആദിവാസി സംഘർഷം video
text_fieldsഅഗളി: അട്ടപ്പാടി വട്ടലക്കിയിൽ ഊരുമൂപ്പനെയും മകനെയും കസ്റ്റഡിയിലെടുക്കാൻ ഷോളയൂർ പൊലീസ് ഊരിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് വിവാദമായി. ഊരുമൂപ്പെൻറ പ്രായപൂർത്തിയാകാത്ത മകനെ പൊലീസ് മർദിച്ചതിനെ തുടർന്ന് സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തു.
ഞായറാഴ്ച രാവിലെ ആറോടെയാണ് വട്ടലക്കി ഊരുമൂപ്പൻ ചൊറിയൻ, മകൻ വി.എസ്. മുരുകൻ എന്നിവരെ പിടികൂടാൻ പൊലീസ് എത്തിയത്. വട്ടലക്കി ഊരുവാസിതന്നെയായ കുറുന്താചലത്തെ മർദിച്ചതായി ഇവർക്കെതിരെ പരാതി ഉണ്ടായിരുന്നു.
സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നൽകിയ അറിയിപ്പ് അവഗണിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി ഉണ്ടായത്. തുടർന്ന് പൊലീസും ഊരുവാസികളും തമ്മിൽ സംഘർഷമുണ്ടായി. മുരുകെൻറ 17 വയസ്സുള്ള മകനെ പൊലീസ് ചെകിടത്ത് അടിച്ചതിെൻറ വിഡിയോ പുറംലോകത്ത് എത്തിയതോടെയാണ് പൊലീസ് നടപടി വിവാദത്തിലായത്.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്ന് അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.