Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർഗീയ പരാമർശം:...

വർഗീയ പരാമർശം: സ്റ്റാറ്റിസ്റ്റിക്സ്​ ഡയറക്ടർക്കെതിരെ മുഖ്യമന്ത്രിക്ക്​ ജീവനക്കാരുടെ പരാതി

text_fields
bookmark_border
pinarayi vijayan
cancel

കൊ​ച്ചി: ജീ​വ​ന​ക്കാ​രെ പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ക്കു​ക​യും മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത​താ​യി ആ​രോ​പി​ച്ച്​ ഇ​ക്ക​ണോ​മി​ക്സ്​​ ആ​ൻ​ഡ്​​ സ്റ്റാ​റ്റി​സ്റ്റി​ക്സ് (സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക്) ​വ​കു​​പ്പ്​ ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി. വ​കു​പ്പി​നു​കീ​ഴി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന 39 ജീ​വ​ന​ക്കാ​രാ​ണ്​ പ​രാ​തി​ക്കാ​ർ. ഡ​യ​റ​ക്ട​ർ ബി. ​ശ്രീ​കു​മാ​ർ വ​കു​പ്പു​ത​ല യോ​ഗ​ങ്ങ​ളി​ൽ സ്​​ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്കു​നേ​രെ സ​ഭ്യേ​ത​ര പ​ദ​പ്ര​യോ​ഗം ന​ട​ത്തു​ക​യും അ​നാ​വ​ശ്യ​മാ​യി ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്​ എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന​ പ​തി​വ്​ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ്​ സം​ഭ​വം. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ്​ ഡ​യ​റ​ക്ട​ർ യോ​ഗ​ത്തി​ന്​​ എ​ത്തി​യ​ത്. യോ​ഗ​ത്തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സം​ഭ​വ​ങ്ങ​ൾ പ​രാ​മ​ർ​ശി​ച്ച്​ ന​ര​സിം​ഹ​റാ​വു ആ​ണ്​ ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും ന​ല്ല പ്ര​ധാ​ന​മ​ന്ത്രി എ​ന്നും ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ൾ കു​മ്പ​സാ​ര​ത്തി​ൽ എ​ല്ലാം ഏ​റ്റു​പ​റ​ഞ്ഞ​ശേ​ഷം തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്നും മു​സ്​​ലിം​ക​ൾ സ​മാ​ധാ​ന പ്രേ​മി​ക​ളാ​ണെ​ന്ന്​ പ​റ​യു​മെ​ങ്കി​ലും അ​ക്ര​മ​കാ​രി​ക​ളും തീ​വ്ര​വാ​ദി​ക​ളു​മാ​ണെ​ന്നും ഡ​യ​റ​ക്ട​ർ ആ​ക്ഷേ​പി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക സ​ർ​വേ​യി​ലെ മി​ക​വി​ന്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ​യും റി​സ​ർ​ച്ച്​ ഓ​ഫി​സ​റെ​യും ഫീ​ൽ​ഡ്​ ജീ​വ​ന​ക്കാ​രെ​യും അ​ഭി​ന​ന്ദി​ച്ച്​ ജി​ല്ല ക​ല​ക്ട​ർ ന​ൽ​കി​യ ക​ത്തി​ന്​ ക​ട​ലാ​സി​ന്‍റെ വി​ല​പോ​ലും ഇ​ല്ലെ​ന്ന്​ ഡ​യ​റ​ക്ട​ർ പ​രി​ഹ​സി​ച്ച​താ​യും പ​റ​യു​ന്നു.

ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ ഡ​യ​റ​ക്ട​ർ വി​ളി​ച്ച ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ഏ​റെ​നേ​രം അ​ധി​ക്ഷേ​പി​ച്ച​താ​യും ത​നി​ക്കെ​തി​രാ​യ ഊ​മ​ക്ക​ത്തി​നെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ​ക്കൊ​ണ്ട്​ സ​മ്മ​ർ​ദ​ത്തി​ലൂ​ടെ ഒ​പ്പി​ടു​വി​ക്കു​ക​യും ചെ​യ്​​ത​ത്രെ.

ഈ ​സം​ഭ​വ​ങ്ങ​ൾ​ക്കു​ശേ​ഷം വ​കു​പ്പി​ലെ സ്ത്രീ ​ജീ​വ​ന​ക്കാ​ര​ട​ക്കം ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലും ആ​ശ​ങ്ക​യി​ലു​മാ​ണെ​ന്നും പ​രാ​തി​യി​ലു​ണ്ട്​. 39 ജീ​വ​ന​ക്കാ​ർ ഒ​പ്പി​ട്ട പ​രാ​തി സ്​​റ്റേ​റ്റ്​ എം​പ്ലോ​യീ​സ്​ യൂ​നി​യ​ൻ (എ​സ്.​ഇ.​യു) വ​ഴി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ ന​ൽ​കി​യ​ത്. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ, പ്ലാ​നി​ങ്​ സെ​ക്ര​ട്ട​റി, പൊ​ലീ​സ്​ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കു​ന്നു​ണ്ട്.


എന്നാൽ ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വ്​ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ൽ അ​തൃ​പ്തി​യു​ള്ള ഏ​താ​നും ചി​ല​ർ ആ​സൂ​ത്രി​ത​മാ​യി​ കെ​ട്ടി​ച്ച​മ​ച്ച​താ​ണ്​ പ​രാ​തി​യെ​ന്ന്​ ​സ്റ്റാ​റ്റി​സ്റ്റി​ക്സ്​ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ബി. ​ശ്രീ​കു​മാ​ർ. ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജ പ​രാ​തി​യി​ലൂ​ടെ ചി​ല​ർ ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും തേ​ജോ​വ​ധം ചെ​യ്യു​ക​യു​മാ​ണ്.

ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ വ​കു​പ്പി​ന്‍റെ ച​ട്ട​ക്കൂ​ടി​ന്​ പു​റ​ത്ത്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളെ ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ൽ നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്​. വ​കു​പ്പി​നു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വി​ടെ​ത്ത​ന്നെ പ​രി​ഹ​രി​ക്കാ​നാ​ണ്​ ശ്ര​മം. പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച്​ സം​സാ​രി​ക്ക​വെ ന​ര​സിം​ഹ​റാ​വു​വി​നെ​ക്കു​റി​ച്ച്​ സാ​ന്ദ​ർ​ഭി​ക​മാ​യി പ​രാ​മ​ർ​ശി​ച്ച​താ​ണ്.

എ​ല്ലാ​വ​രോ​ടും സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ പെ​രു​മാ​റു​ക​യും എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണ്​ താ​ൻ. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ വ​കു​പ്പി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ശി​പ്പി​ക്കാ​നേ സ​ഹാ​യി​ക്കൂ എ​ന്നും ഡ​യ​റ​ക്ട​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala newsB sreekumar
News Summary - Complaint of employees to Chief Minister against Director of Statistics
Next Story