Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർസൽ വാങ്ങിയ...

പാർസൽ വാങ്ങിയ സമൂസയില്‍ പല്ലി; ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെ കടയിൽ പരിശോധന

text_fields
bookmark_border
പാർസൽ വാങ്ങിയ സമൂസയില്‍ പല്ലി; ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെ കടയിൽ പരിശോധന
cancel

ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡിലെ കടയിൽനിന്ന് വാങ്ങിയ സമൂസയില്‍ പല്ലിയെ കണ്ടതായി പരാതി.​ കൂടല്‍മാണിക്യം റോഡില്‍ പ്രവര്‍ത്തിക്കുന്ന ടീ എന്ന ഷോപ്പില്‍നിന്ന്​ ബുധനാഴ്ച ഉച്ചയോടെ ആനന്ദപുരം സ്വദേശി തോണിയില്‍ വീട്ടില്‍ സിനി രാജേഷും മകനും പാർസൽ വാങ്ങിയ രണ്ട് സമൂസ വീട്ടിലെത്തി കഴിക്കുന്നതിനിടെ പല്ലിയെ കിട്ടിയെന്നാണ്​ പരാതി.

രാജേഷ് ഉടന്‍ ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗത്തില്‍ പരാതി നല്‍കി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഷോപ്പില്‍ പരിശോധന നടത്തി.

കല്ലംകുന്നിലെ ഒരു ഫുഡ് പ്രോഡക്ട്​സ്​ സ്ഥാപനത്തില്‍ നിര്‍മിച്ച്​ വിതരണം ചെയ്യുന്നതാണ് സമൂസ​ എന്നാണ്​ ഷോപ്പിന്‍റെ വിശദീകരണം. വേളൂക്കര ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയതില്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെന്ന് കണ്ടെത്തി. കാര്‍ഡ് എടുത്തതിനുശേഷം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന്​ നിര്‍ദേശം നല്‍കി.

സമൂസയില്‍ പല്ലിയെ കണ്ടെത്തിയെന്ന പരാതി ഭക്ഷ്യസുരക്ഷ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അവരുടെ പരിശോധനക്ക്​ ശേഷം മാത്രമേ നടപടികള്‍ ഉണ്ടാവുകയുള്ളൂ എന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samosaIrinjalakudalizard
News Summary - Complaint that a lizard was found in a samosa bought from a shop at Iringalakuda bus stand
Next Story