അട്ടപ്പാടിയിൽ അഹാഡ്‌സിന് മുന്നിലെ സർക്കാർ പുറമ്പോക്ക് കൈയേറിയെന്ന് പരാതി
text_fieldsകേഴിക്കോട് : അട്ടപ്പാടിയിൽ അഹാഡ്‌ഡ് ആസ്ഥാന മന്ദിരത്തിന് മുന്നിലെ സർക്കാർ പുറമ്പോക്ക് കൈയേറിയെന്ന പരാതിയുമായി ആദിവാസികൾ രംഗത്ത്. നേരത്തെ ഈ ഭൂമി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരുന്നു. അതിെൻറ ഭാഗമായി രേഖകൾ പരിശോധിച്ച് അഗളി വില്ലേജ് ഓഫിസർ അന്വേഷണം നടത്തി റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
2023 ജൂൺ 30ന് നൽകിയ റിപ്പോർട്ട് പ്രകാരം സെറ്റിൽമൻറ് രജിസ്റ്ററിൽ വസ്തുവിെൻറ റിമാർക്ക് കോളത്തിൽ ഭൂതിവഴി ഊര് നത്തം വകം സ്ഥലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നത്തം എന്നാൽ ആദിവാസി ഭാഷയിൽ സർക്കാർ പുറമ്പോക്ക് എന്നാണ് അർഥമാക്കുന്നത്. വില്ലേജിലെ എ ആൻഡ് ബി രജിസ്റ്റർ പരിശോധിച്ചതിൽ സർവേ മ്പർ 650 ലെ ഭൂമി മൂപ്പിൽ നായർ, ലാലി അമ്മാൾ എന്നിവരുടെ പേരിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഗളി സബ് രജിസ്ട്രാർ ഓഫിസിലെ 1339/14, 1340/14, 1338/14 എന്നീ ആധാരങ്ങൾ പ്രകാരം ശെൽവകുമാർ, എം. മുരുകേശൻ, പത്മാവതി എന്നിവരുടെ കൈവശത്തലായിരുന്നുവെന്നും വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നു.
മണ്ണുമാന്തി യന്ത്രവുമായി ഭൂമി നിരപ്പാക്കാൻ എത്തിയവർ പറയുന്നത്, സർവേ സെറ്റിൽമെന്റ് രജിസ്റ്ററിലും വില്ലേജിലെ എ.ആർ.ബി രജിസ്റ്ററിലും പിഴവ് സംഭവിച്ചുവെന്നാണ്. ആ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് 2021ൽ മയിൽസ്വാമി കൗണ്ടർ, ഭാര്യ പത്മാവതി, മക്കളായ എം. മുരുകേശ്, ശെൽവകുമാർ തുടങ്ങിയവർ പരാതി നൽകിയിരുന്നു.
അതേസമയം, സർക്കാർ പുറമ്പോക്ക് ഭൂമിക്ക് എങ്ങനെ ആധാരം ഉണ്ടാക്കി എന്നാണ് ആദിവാസികൾ ചോദിക്കുന്നത്. ഭൂരഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്യാൻ നീക്കിവെച്ച സ്ഥമാണിതെന്നാണ് ആദിവാസികളുടെ വാദം. അഗളി വില്ലേജ് ഓഫിസർക്കും തഹസിൽദാർക്കും ഈ ഭൂമി കൈയേറ്റത്തിന് ഒത്താശ ചെയ്തുവെന്നും പരാതിയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.