ക്രഷറിന് അനുമതി ലഭിക്കാൻ തടസ്സം: ആദിവാസി കുടുംബത്തിെൻറ വീട് പൊളിച്ചതായി പരാതി
text_fieldsഇരിട്ടി: കുന്നോത്ത് ആദിവാസി കുടുംബത്തിെൻറ വീട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയതായി പരാതി. സമീപത്ത് തുടങ്ങാനിരിക്കുന്ന ക്രഷറിന് അനുമതി ലഭിക്കാൻ വീട് തടസ്സമാവുമെന്ന കാരണത്താൽ വീട് തകർത്തതാണെന്ന് വീടിെൻറ അവകാശികളും വനവാസി അവകാശ സംരക്ഷണ സമിതി ഭാരവാഹികളും വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. പായം പഞ്ചായത്തിലെ കുന്നോത്തുള്ള ജാനുവിെൻറ വീടാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
സർക്കാർ നിർമിച്ചു നൽകിയ വീടാണിത്. സമീപത്ത് തുടങ്ങാൻ ഒരുങ്ങുന്ന ക്രഷറിന് വീട് തടസ്സമായതിനെ തുടർന്നാണ് പൊളിച്ചുനീക്കിയതെന്നാണ് ബന്ധുക്കളും വനവാസി അവകാശ സംരക്ഷണ സമിതി നേതാക്കളും ആരോപിക്കുന്നത്.
ജനുവരി 22നാണ് ജാനുവിെൻറ വീട് പൊളിച്ചുനീക്കിയത്. ജാനുവിെൻറ ബന്ധുക്കളായ പവിത്രൻ, മിനി, അച്യുതൻ, ജാനുവിനെ പരിചരിച്ചിരുന്ന വാസന്തി എന്നിവർ പൊലീസിലും പായം പഞ്ചായത്തിലും ട്രൈബൽ ഓഫിസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി.
ആദിവാസി കുടുംബത്തിെൻറ വീട് പൊളിച്ചു നീക്കിയവർക്കെതിരെ കർശന നിയമനടപടി വേണമെന്ന് കേരള വനവാസി അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കണ്ണൂർ ജില്ല പ്രസിഡൻറ് ശങ്കരൻ തില്ലങ്കേരി, സെക്രട്ടറി സുമേഷ് കോളാരി, കേരള വനവാസി അവകാശ സംരക്ഷണ സമിതി സംയോജകൻ സുശാന്ത് നരിക്കോടൻ, തകർന്ന വീടിെൻറ അവകാശികളായ മിനി പവിത്രൻ, അച്യുതൻ, സുധാകരൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു. ക്രഷർ തുടങ്ങുന്നതിന് നേരത്തെതന്നെ അനുമതി ലഭിച്ചതാണെന്നും വീട് പൊളിച്ചതുമായി ഒരു ബന്ധവുമില്ലെന്നും ക്രഷർ ഉടമകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.