Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ​സ് യാ​ത്ര​ക്കി​ടെ...

ബ​സ് യാ​ത്ര​ക്കി​ടെ പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
ബ​സ് യാ​ത്ര​ക്കി​ടെ പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​താ​യി പ​രാ​തി
cancel

കു​ള​ത്തൂ​പ്പു​ഴ: ബ​സ് യാ​ത്ര​ക്കി​ടെ കൈ​ക്ക് മു​റി​വേ​റ്റ വ​യോ​ധി​ക​നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ശു​പ​ത്രി​യി​ലു​പേ​ക്ഷി​ച്ച​താ​യി പ​രാ​തി. അ​മ്പ​ലം​കു​ന്ന് ചെ​റു​വ​യ്ക്ക​ല്‍ അ​ജി​ഭ​വ​നി​ല്‍ ബാ​ബു​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം-​കു​ള​ത്തൂ​പ്പു​ഴ വേ​ണാ​ട് ലി​മി​റ്റ​ഡ് സ്​​റ്റോ​പ്​ ബ​സി​ല്‍ ചെ​റു​വ​യ്ക്ക​ലി​ല്‍ നി​ന്ന്​ ക​യ​റി​യ​പ്പോ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ക​ത​കി‍െൻറ ഭാ​ഗം കൊ​ണ്ട് ബാ​ബു​വിെൻറ കൈ​ക്ക് മു​റി​വേ​റ്റി​രു​ന്നു. തു​ട​ര്‍ന്ന്, ബ​സ് ജീ​വ​ന​ക്കാ​ര്‍ കു​ള​ത്തൂ​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ എ​ല്ലി​നു പൊ​ട്ട​ലു​ള്ള​താ​യു​ള്ള സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​യാ​ള്‍ക്ക് യ​ഥാ​സ​മ​യം പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കാ​ന്‍ ത​യാ​റാ​കാ​തെ സ​ര്‍വി​സ് പൂ​ര്‍ത്തി​യാ​കും വ​രെ താ​മ​സി​പ്പി​ച്ച​തും ശ​രി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കാ​തെ ഉ​പേ​ക്ഷി​ച്ച​തും ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ള്ള കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണെ​ന്നും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ധി​കൃ​ത​ര്‍ക്കും ബാ​ബു പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus journeyold age man
News Summary - complaint that the old age passenger who injured while bus journey was left in hospital
Next Story